11February2012

Breaking News
മാര്‍ക്‌സിസം പഠിച്ചിട്ടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്- ചന്ദ്രപ്പന്‍
കൈക്കൂലി: യെദ്യൂരപ്പയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി
കൈക്കൂലി: യെദ്യൂരപ്പയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി
അശ്ലീലവീഡിയോ വിവാദം: മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കില്ലെന്ന് സ്‌പീക്കര്‍
സി.പി.എമ്മില്‍ പുതിയ യുദ്ധങ്ങള്‍ക്ക് വഴി തുറക്കുന്നു
അമേരിക്ക പുതിയ ആണവപ്ലാന്‍റ് നിര്‍മിക്കാനൊരുങ്ങുന്നു
സിറിയയില്‍ ഇരട്ടബോംബാക്രമണത്തില്‍ 25 മരണം
സിറിയയില്‍ ഇരട്ടബോംബാക്രമണത്തില്‍ 25 മരണം
മാധ്യമങ്ങള്‍ക്കെതിരെ പിണറായിയുടെ രൂക്ഷവിമര്‍ശം
ഗണേഷിനെതിരായ വികാരം മുന്നണിയെ അറിയിക്കും: പിള്ള
You are here: Home Kerala Kollam തേനീച്ചക്കൂടിന് കല്ലെറിഞ്ഞു; 30 കുട്ടികള്‍ക്ക് കുത്തേറ്റു

തേനീച്ചക്കൂടിന് കല്ലെറിഞ്ഞു; 30 കുട്ടികള്‍ക്ക് കുത്തേറ്റു

കൊട്ടാരക്കര: കെ.എസ്.യു.കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജില്‍ നടത്തിയ പഠിപ്പുമുടക്കിനിടെ തേനീച്ചക്കൂടിന് കല്ലെറിഞ്ഞു. തേനീച്ചകളുടെ കുത്തേറ്റ് മുപ്പത് വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍. കെ.എസ്.യു.വിന്റെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ.എസ്.യു.വിലെ

ഒരുവിഭാഗമാണ് കോളേജില്‍ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ക്ലാസ് വിടാന്‍ കോളേജ് അധികൃതര്‍ മടിച്ചു. ഇതിനിടെയാണ് ബോട്ടണി ക്ലാസ്സിന് മുന്നിലുള്ള കൂറ്റന്‍ തേനീച്ചക്കൂട് ആരോ എറിഞ്ഞുതകര്‍ത്തത്.

പഠിപ്പ് മുടക്കിയവര്‍ തന്നെയാണ് തേനീച്ചയ്ക്ക് കല്ലെറിഞ്ഞതെന്ന് മറ്റ് വിദ്യാര്‍ത്ഥിസംഘടനാ പ്രതിനിധികള്‍ ആരോപിക്കുന്നു. കൂട്ടമായി പറന്നെത്തിയ തേനീച്ചകള്‍ വിദ്യാര്‍ത്ഥികളെ കാമ്പസില്‍ ഓടിച്ചിട്ട് കുത്തി. പെണ്‍കുട്ടികള്‍ പലരും കുത്തേറ്റ് അവശരായി. പോലീസ് ജീപ്പിലും അധ്യാപകരുടെ വാഹനങ്ങളിലുമാണ് കുത്തേറ്റവരെ ആസ്പത്രികളില്‍ എത്തിച്ചത്.

വിദ്യാര്‍ത്ഥികളായ ചിപ്പി ശശിധരന്‍ (18), ജിഷ (18), ബിജി (18), ആഷ വി.കൃഷ്ണന്‍ (18), ആശ (21) അഞ്ജു തോമസ് (18), ഹരീഷ് (20), അന്‍ഷാദ് (21), പാര്‍വതി (21), വിഷ്ണു വി.നായര്‍ (18), രേഷ്മ കൃഷ്ണന്‍ (18), മായ (18), വിഷ്ണുപ്രിയ (18), റോബിന്‍ (21), സൗമ്യ (21), സുകന്യ (19), വിപിന്‍ എസ്.നായര്‍ (19), ജിബിന്‍ (19), ബിനോയ് (18), അബു ജെയിംസ് (18), എ.ഐ.എസ്.എഫ്.മണ്ഡലം പ്രസിഡന്‍റ് അരവിന്ദ് തുടങ്ങിയവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ചില പെണ്‍കുട്ടികള്‍ക്ക് സാരമായ പരിക്കുണ്ട്. കുത്തേറ്റ ഭാഗത്ത് നീരുണ്ട്. പലര്‍ക്കും മുഖത്തും തലയിലുമാണ് കുത്തുകൊണ്ടത്. തേനീച്ചയുടെ കുത്തേറ്റ പലരും ആസ്പത്രികളില്‍ എത്താതെ മടങ്ങി.

തേനീച്ചക്കൂട് തകര്‍ത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഗ്രൂപ്പുകളിയുടെ പേരില്‍ നിരപരാധികളായ വിദ്യാര്‍ത്ഥികളെ തേനീച്ചക്കൂട് ഇളക്കിവിട്ട് കുത്തേല്‍പ്പിച്ച സംഭവം അത്യന്തം നിന്ദ്യമാണെന്ന് ബി.ജെ.പി.-യുവമോര്‍ച്ച-എ.ബി.വി.പി.നേതാക്കള്‍ അഭിപ്രായപ്പെട്ടു. പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കരയില്‍ പ്രകടനം നടത്തി.

വ്യാഴാഴ്ച ജില്ലയിലെ കോളേജുകളില്‍ കരിദിനം ആചരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ എസ്.എഫ്.ഐ.ഏരിയാ സെക്രട്ടറി മുകേഷ് പ്രതിഷേധിച്ചു. കോളേജില്‍ പ്രകടനവും നടത്തി. പി.എസ്.യു.കോളേജ് യൂണിറ്റും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കോളേജിലെ കെ.എസ്.യു.യൂണിറ്റ് പ്രസിഡന്‍റ് ഗോഡ്വിനെ ഒരുവിഭാഗം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കിയതെന്നും തേനീച്ചക്കൂടിന് കല്ലെറിഞ്ഞ സംഭവത്തില്‍ പങ്കില്ലെന്നും കെ.എസ്.യു.നേതൃത്വം അറിയിച്ചു.

Newsletter