11February2012

Breaking News
മാര്‍ക്‌സിസം പഠിച്ചിട്ടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്- ചന്ദ്രപ്പന്‍
കൈക്കൂലി: യെദ്യൂരപ്പയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി
കൈക്കൂലി: യെദ്യൂരപ്പയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി
അശ്ലീലവീഡിയോ വിവാദം: മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കില്ലെന്ന് സ്‌പീക്കര്‍
സി.പി.എമ്മില്‍ പുതിയ യുദ്ധങ്ങള്‍ക്ക് വഴി തുറക്കുന്നു
അമേരിക്ക പുതിയ ആണവപ്ലാന്‍റ് നിര്‍മിക്കാനൊരുങ്ങുന്നു
സിറിയയില്‍ ഇരട്ടബോംബാക്രമണത്തില്‍ 25 മരണം
സിറിയയില്‍ ഇരട്ടബോംബാക്രമണത്തില്‍ 25 മരണം
മാധ്യമങ്ങള്‍ക്കെതിരെ പിണറായിയുടെ രൂക്ഷവിമര്‍ശം
ഗണേഷിനെതിരായ വികാരം മുന്നണിയെ അറിയിക്കും: പിള്ള
You are here: Home Kerala Kollam സി.പി.എമ്മിന് വീണ്ടും ചന്ദ്രപ്പന്റെ താക്കീത്

സി.പി.എമ്മിന് വീണ്ടും ചന്ദ്രപ്പന്റെ താക്കീത്

കൊല്ലം: സി.പി.ഐ.സംസ്ഥാനസമ്മേളനത്തില്‍ സി.പി.എമ്മിന് വീണ്ടും സി.പി.ഐ.യുടെ താക്കീത്. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സി.പി.എമ്മിനെതിരെ വീണ്ടും തുറന്നടിച്ചു.

 

ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഐക്യത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കല്‍ വേണ്ട. മറ്റാരെങ്കിലും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കണ്ണുമടച്ച് അംഗീകരിക്കുന്നതല്ല ഐക്യം. വ്യക്തിത്വം മാനിച്ച് പരസ്പരം അംഗീകരിച്ചാലേ ഐക്യം സാര്‍ത്ഥകമാകൂ. ഐക്യത്തില്‍ അടിമ-ഉടമ ബന്ധം വേണ്ട. അത് അംഗീകരിക്കുന്ന പ്രശ്‌നമില്ല. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കുകയുമില്ല-ചന്ദ്രപ്പന്‍ താക്കീത് നല്‍കി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭിന്നിപ്പിനുശേഷം ഒരുപാട് സഭവങ്ങള്‍ രാജ്യത്തുണ്ടായി. തെറ്റും ശരിയും ഉണ്ടായി. അടിയന്തരാവസ്ഥയെ പാര്‍ട്ടി അംഗീകരിച്ചത് തെറ്റായിപ്പോയി. ആ തെറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുറന്നുസമ്മതിച്ചിട്ടുണ്ട്. അതുസംബന്ധിച്ച് ഇപ്പോള്‍ സി.പി.എം.പറയുന്നതില്‍ അര്‍ത്ഥമില്ല. അധികാരത്തില്‍ വരാതിരിക്കുക എന്ന തന്ത്രമാണ് സി.പി.എം.തിരഞ്ഞെടുപ്പില്‍ പയറ്റിയത്. 3500 വോട്ടിന് താഴെയാണ് അഞ്ചിടത്ത് ഇടതുമുന്നണി പരാജയപ്പെട്ടത്. ഇതെല്ലാം സി.പി.എം. മല്‍സരിച്ച സീറ്റുകളാണ്. ഭരണത്തില്‍ വരാനുള്ള വാശി ഉണ്ടായിരുന്നുവെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അദ്ദേഹത്തെ താങ്ങാന്‍ ഇനിയും കഴിയില്ല എന്ന ചിന്തയോടെയാണ് ചിലര്‍ പ്രവര്‍ത്തിച്ചത്. വി.എസ്സിന്റെ പേര് എടുത്തുപറയാതെ ചന്ദ്രപ്പന്‍ വ്യക്തമാക്കി. ഇത്തരം കാര്യം സി.പി.ഐ.ചെയ്താലും അത് ശരിയല്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ തുറന്നുപറച്ചിലുകള്‍ ആവശ്യമാണ്.

സി.പി.ഐ. യുടെ സീറ്റുകളില്‍ ഒന്ന് കുറച്ച് സി.പി. ഐ.യെ ചെറുതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മദനിയെ കൂട്ടുപിടിച്ചായിരുന്നു ഇത്. ഐക്യത്തിന്റെ പേരില്‍ വിട്ടുവീഴ്ച വേണ്ടായെന്ന് പാര്‍ട്ടി ശക്തമായി തീരുമാനിച്ചു. മുന്നണി തകര്‍ന്നാലും വിട്ടുവീഴ്ച വേണ്ടായെന്ന ഉറച്ച നിലപാടായിരുന്നു സി.പി.ഐ.യുടേത്. അവിടംമുതലാണ് അകല്‍ച്ചയ്ക്ക് ആക്കം കൂടിയത്.

ഇടതുമുന്നണി സംവിധാനം മുകള്‍ത്തട്ടില്‍ മാത്രം പരിമിതപ്പെട്ടുവെന്നും മുന്നണി ഘടകകക്ഷികളിലെ അനൈക്യം പരാജയത്തിന് കാരണമായെന്നും ചന്ദ്രപ്പന്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസരംഗത്ത് എടുത്ത ചില തീരുമാനങ്ങള്‍ മത ന്യൂനപക്ഷവിഭാഗങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റുകാരോടുള്ള മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പും വിയോജിപ്പും കുറഞ്ഞുവരുന്നുണ്ട്. പക്ഷേ അവരില്‍ ഒരുവിഭാഗം ഇപ്പോഴും സംശയദൃഷ്ടിയോടെയാണ് ഇടതുപക്ഷത്തെ കാണുന്നത്. മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടി എന്ന പ്രതിച്ഛായയാണ് സി.പി.ഐ.യുടെ ഏറ്റവും വലിയ ആസ്തി. അര്‍പ്പണബോധത്തോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറച്ചുകൂടി ജാഗ്രതയും കരുതലും പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രം മറ്റൊന്നാകുമായിരുന്നു. മണ്ഡലങ്ങളിലെ പൊരുത്തമില്ലായ്മയും സി.പി.എമ്മിലെ വിഭാഗീയതയുമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യ കാരണങ്ങള്‍. 2006 ല്‍ ഇടതുമുന്നണി അധികാരത്തില്‍എത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പലകക്ഷികളും മുന്നണി വിട്ടുപോയി. ജനതാദള്‍, കേരള കോണ്‍ഗ്രസ്സ് (ജോസഫ്), ഐ.എന്‍.എല്‍. തുടങ്ങി വിട്ടുപോയ ഘടകകക്ഷികള്‍ക്കാകെ നാലു ശതമാനം വോട്ടുണ്ട്. ഘടകകക്ഷികളെ എകപക്ഷീയമായി പിണക്കി അയയ്ക്കുന്നതിന്റെ ഗുരുതരാവസ്ഥയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. 27 സീറ്റുകളില്‍ 13 എണ്ണത്തില്‍ വിജയിച്ചു. മലപ്പുറം ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ മത്സരിക്കേണ്ടിവന്നു. ഏറനാട്ടുണ്ടായ പരാജയം സി.പി.ഐ.യ്ക്ക് ഏറെ നാണക്കേടുണ്ടാക്കി. ഏറനാട്ട് സി.പി.എം.എടുത്ത നിലപാട് മുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയ റിപ്പോര്‍ട്ട് തുടര്‍ന്നു പറയുന്നു.

Newsletter