പെരിഞ്ചാംകുട്ടിയിലെ ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നു
- Last Updated on 10 February 2012
- Hits: 4
ഇടുക്കി: പെരിഞ്ചാംകുട്ടി പ്ലാന്റേഷനില്‍ മൂന്നുവര്‍ഷമായി നടന്ന കൈയേറ്റങ്ങളുടെ ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. പോലീസിന്റെ സഹായത്തോടെ റവന്യൂ ജീവനക്കാരാണ് നടപടി ആരംഭിച്ചത്. വ്യാജകൈയ്യേറ്റക്കാരെയാണ് ഒഴിപ്പിക്കുന്നത്.
2009 ജനവരിയില്‍ ചിന്നക്കനാലിലെ 28 ആദിവാസി കുടുംബങ്ങള്‍ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി പ്ലാന്‍േറഷനില്‍ അഭയംതേടിയിരുന്നു. ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം ചിന്നക്കനാലില്‍ ഭൂമി നല്‍കിയ ആദിവാസി കുടുംബങ്ങള്‍ പ്രാണരക്ഷാര്‍ഥം ഭൂമി ഉപേക്ഷിച്ച്പ്ലാന്‍േറഷന്‍ കൈയേറുകയും കുടില്‍ കെട്ടിയതിനൊപ്പം കൃഷികാര്യങ്ങളിലേര്‍പ്പെടുകയുമായിരുന്നു. ഇതിനുപിന്നാലെ ജില്ലയുടെ പല ഭാഗങ്ങളില്‍നിന്ന് ആളുകളെത്തി പ്ലാന്‍േറഷന്‍ കൈയേറുകയും മരങ്ങള്‍ വെട്ടിമാറ്റുകയുമായിരുന്നു.
205 ഹെക്ടര്‍ വിസ്തൃതിയുള്ള പ്ലാന്‍േറഷനിലെ തേക്കും മുളങ്കാടുകളും വ്യാപകമായി വെട്ടിനശിപ്പിക്കുകയും കൈയേറ്റഭൂമി ചിലര്‍ പണം വാങ്ങി മറിച്ചുവില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തുകയും ചെയ്തിരുന്നു.