- 05 May 2012
നാളികേര മേഖലയിലെ അന്താരാഷ്ട്ര സമ്മേളനം ജൂലായ് 2 മുതല്‍
കൊച്ചി: ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എപിസിസി)യുടെ 45-ാമത് കൊക്കോടെക്ക് യോഗത്തിന് ഇന്ത്യ ആതിഥ്യമരുളുന്നു. ജൂലായ് രണ്ടു മുതല്‍ ആറു വരെ കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നതിന് നാളികേര വികസന ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏഷ്യ പസഫിക് മേഖലയിലെ കേര വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും
- 04 May 2012
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 6,600 കോടി രൂപ പിഴ
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 6,600 കോടി രൂപ പിഴ ചുമത്തിക്കൊണ്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കൃഷ്ണ-ഗോദാവരി തടത്തിലെ വാതക ഉത്പാദനം കുറഞ്ഞതിനെത്തുടര്‍ന്നാണ് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്.
- 04 May 2012
സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; 10 ഗ്രാമിന് 29,695 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണവില ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. വ്യാഴാഴ്ച മുംബൈ, ഡല്‍ഹി തുടങ്ങിയ വിപണികളില്‍ 10 ഗ്രാം സ്വര്‍ണത്തിന് 29,695 രൂപ എന്ന നിലയിലാണ് പുതിയ ഉയരം കുറിച്ചത്. ബുധനാഴ്ചത്തെ വിലയെക്കാള്‍ 10 ഗ്രാമിന് 35 രൂപ ഉയര്‍ന്നാണ് മഞ്ഞലോഹം സര്‍വകാല റെക്കോഡ് സൃഷ്ടിച്ചത്. എന്നാല്‍ കേരളത്തില്‍ റെക്കോഡ് നിലവാരത്തിലുള്ള പവന്‍ വില മാറ്റമില്ലാതെ