05July2012

You are here: Home Business പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് മടി

പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് മടി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വന്‍തോതില്‍ കുറഞ്ഞിട്ടും രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ല. പെട്രോള്‍ വില നിശ്ചയിക്കാനായി സാധാരണ എല്ലാ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും എണ്ണക്കമ്പനികള്‍ യോഗം ചേരുന്നതാണ്. വെള്ളിയാഴ്ച യോഗം കൂടി

ലിറ്ററിന് രണ്ട് രൂപയെങ്കിലും കുറയ്ക്കുമെന്നും സൂചനയുണ്ടായിരുന്നു. 

എന്നാല്‍ രണ്ട് ദിവസം പിന്നിട്ടിട്ടിട്ടും എണ്ണക്കമ്പനികള്‍ അതിന് തയ്യാറായിട്ടില്ല. ക്രൂഡോയില്‍ വില വര്‍ധനവിന്റെയും രൂപയുടെ വിലയിടിവിന്റെയും പേര് പറഞ്ഞ് ഇക്കഴിഞ്ഞ മെയ് 23ന് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് ഒറ്റയടിക്ക് 7.50 രൂപ വര്‍ധിപ്പിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്ര വലിയൊരു വര്‍ധന.  വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരന് ഇത് ഇരുട്ടടിയായിരുന്നു. അതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് മെയ് 31ന് പ്രതിപക്ഷം ഭാരത് ബന്ദ് ആചരിച്ചിരുന്നു.

ഇതെത്തുടര്‍ന്ന് ജൂണ്‍ രണ്ടിന് രണ്ട് രൂപ കുറച്ചു. ഇതിനിടെ, ക്രൂഡോയില്‍ വില വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ജൂണ്‍ 15ന് രണ്ട് രൂപ കൂടി കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും എണ്ണക്കമ്പനികള്‍ അതിന് സന്നദ്ധമായിട്ടില്ല. 

പൊതുമേഖലാ എണ്ണക്കമ്പനികള്‍ കഴിഞ്ഞ െ്രെതമാസത്തില്‍ വന്‍ലാഭമാണ് കൈവരിച്ചത്. പെട്രോളും ഡീസലും നഷ്ടത്തില്‍ വില്‍ക്കുന്നതുമൂലം 1.38 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന പ്രചാരങ്ങള്‍ക്കിടെയാണ് ഇത്. 

പെട്രോളിയം മന്ത്രി ജയപാല്‍ റെഡ്ഡി വിദേശ സന്ദര്‍ശനത്തിലായതിനാലാണ് വില കുറയ്ക്കുന്നത് വൈകിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. വില കുറയ്്ക്കുന്നത് ജനപ്രിയതീരുമാനമായതിനാല്‍ അദ്ദേഹം വന്ന ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മെയ് 23ന് പെട്രോള്‍ വില ലിറ്ററിന് ഒറ്റയടിക്ക് 7.50 രൂപ ഉയര്‍ത്തിയപ്പോള്‍ ്അദ്ദേഹം വിദേശത്തായിരുന്നു.

Newsletter