തായ്‌ലന്‍ഡില്‍ സ്‌ഫോടനപരമ്പരയില്‍ 13 മരണം
- Last Updated on 01 April 2012
- Hits: 3
യാല: തെക്കന്‍ തായ്‌ലന്‍ഡിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 500 ലധികം പേര്‍ക്ക് പരിക്കേറ്റു. ലീ ഗാര്‍ഡന്‍ പ്ലാസ ഹോട്ടല്‍ പരിസരത്ത് കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടത്തില്‍ 416 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏറിയ പങ്കിനും പുകശ്വസിച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 140 പേര്‍ ഇപ്പോള്‍ ആസ്പത്രികളില്‍ ചികിത്സയിലാണ്.
ഇതിന് പിന്നാലെ യാല നഗരത്തില്‍ ഒരു മിനിറ്റിന്റെ ഇടവേളയില്‍ രണ്ടിടങ്ങളിലായി കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹാത്‌യയിലെ ഹോട്ടലിന് നേര്‍ക്കും തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ ആക്രമണം നടത്തി.