സിറിയന്‍ നഗരത്തില്‍ വന്‍ സ്‌ഫോടനം
- Last Updated on 19 March 2012
- Hits: 3
ദമാസ്‌കസ്: സിറിയയിലെ വടക്കന്‍ നഗരമായ അലെപ്പോയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായി സംശയിക്കുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ സുലൈമാനിയ ക്വാര്‍ട്ടറില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രാജ്യത്ത് വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രിതമായ പ്രവേശനം മാത്രമുള്ളതും വാര്‍ത്താശേഖരണത്തിന് തടസ്സമായിട്ടുണ്ട്. ബാഷര്‍ അല്‍ അസദിനെതിരായ പ്രക്ഷോഭകരാണ് സ്‌ഫോ നത്തിനുപിന്നിലെന്ന് സംശയിക്കുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ അറിവോടെയാണ് അക്രമങ്ങളെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തിയിട്ടുണ്ട്.
അലെപ്പോയും ദമാസ്‌കസും പ്രസിഡന്‍റ് അസദിന് നല്ല പിന്തുണയുള്ള നഗരങ്ങളായാണ് കണക്കാക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ ഇവിടെ സര്‍ക്കാര്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യപ്രക്ഷോഭങ്ങളും സൈനികര്‍ തടയാറുണ്ട്. ദമാസ്‌കസില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 27പേര്‍ കൊല്ലപ്പെട്ടിരുന്നു.