23March2012

Breaking News
സംസ്ഥാനത്ത് രൂക്ഷ വൈദ്യുതിക്ഷാമമെന്ന് മന്ത്രി
കേരളത്തിലും തീവ്രവാദപ്രസ്ഥാനങ്ങള്‍ സജീവം- മുഖ്യമന്ത്രി
കല്‍ക്കരി ഖനി: റിപ്പോര്‍ട്ട് തെറ്റെന്ന് സി.എ.ജി.
കല്‍ക്കരി ഖനി: റിപ്പോര്‍ട്ട് തെറ്റെന്ന് സി.എ.ജി.
മായാവതി, രേണുക, ചിരഞ്ജീവി രാജ്യസഭയിലേക്ക്
മുവാംബ 78 മിനിറ്റ് മരിച്ചു; പിന്നെ പുനര്‍ജനിച്ചു
സ്ഥാനമൊഴിയില്ലെന്ന് സദാനന്ദ ഗൗഡ
കൊച്ചി മെട്രോ: പി.ഐ.ബി. പച്ചക്കൊടി കാട്ടി
റോഡരികിലെ യോഗങ്ങള്‍ ഹൈക്കോടതി വിലക്കി
ശ്രീലങ്ക: പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ

മെയില്‍ ചോര്‍ത്തല്‍: ബിജു സലിമിന് തീവ്രവാദി ബന്ധം

തിരുവനന്തപുരം: ഇ-മെയില്‍ വിലാസങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഹൈടെക് സെല്‍ റിസര്‍വ് എസ്.ഐ. ബിജു സലിമിന് തീവ്രവാദ മതസംഘടനകളുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബി. രാധാകൃഷ്ണന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബിജുവിന്റെ തീവ്രവാദ ബന്ധത്തെപ്പറ്റി പരാമര്‍ശമുള്ളത്.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സി.ഡി. ബിജുവിന്റെ വീട്ടില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തി. 

രണ്ട് മാസമായി സസ്‌പെന്‍ഷനിലായിരുന്ന ബിജുവിനെ ഞായറാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ഇയാള്‍. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി, മതസ്പര്‍ധയുണ്ടാകുന്നവിധം രേഖകളില്‍ മാറ്റംവരുത്തി പ്രസാധനത്തിന് നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിട്ടുള്ളത്.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്‍റലിജന്‍സ് എ.ഡി.ജി.പി.യായിരുന്ന എ. ഹേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം എസ്.പി. ജയമോഹനന്‍ പോലീസിന്റെ ഹൈടെക് സെല്ലിനോട് ആവശ്യപ്പെട്ടുവെന്ന് ഒരു വാരികയില്‍ വാര്‍ത്ത വന്നതോടെയാണ് സംഭവം വിവാദമായത്. പോലീസ് ഇത് നിഷേധിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കുന്ന ഒരു വ്യക്തിയുടെ ഇ-മെയിലില്‍ നിന്നും ലഭിച്ച മേല്‍വിലാസങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഹൈടെക് സെല്ലിനോട് ആവശ്യപ്പെടുകയാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു. 

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിലൂടെ മതവികാരം ഇളക്കിവിട്ട് സമൂഹത്തില്‍ സ്പര്‍ധയും മതവിദ്വേഷവും ഉണ്ടാക്കാന്‍ എസ്.ഐ. ബിജുവും മറ്റ് പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കാളികളാണ്. മതതീവ്രവാദ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. തന്റെ പങ്ക് പുറത്തായതോടെ അനധികൃതമായി അവധിയില്‍ പ്രവേശിച്ച ബിജു സലിമിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി തരപ്പെടുത്തിക്കൊടുത്തതിലും സര്‍ക്കാര്‍ രേഖകള്‍ തിരുത്തിയതിലും പലര്‍ക്കും പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജു സിലീമിനെ 27 വരെ കസ്റ്റഡിയില്‍ വിട്ടു

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്.ഐ. ബിജു സലിമിനെ മാര്‍ച്ച് 27 വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു.
കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സി.ജെ.എം. കെ.ആര്‍. മധുകുമാറാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 

ഗൂഢാലോചന നടന്നതായി പോലീസ് സംശയിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോട്ടും തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുപോകും. പ്രതിയെ സഹായിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് കോടതിയെ അറിയിച്ചു.


Newsletter