ക്യാപ്റ്റനെയും ജീവനക്കാരെയും ചോദ്യം ചെയ്യാനായി കൊച്ചിയില്‍ എത്തിച്ചു.
- Last Updated on 16 February 2012
- Hits: 8
മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം
നീണ്ടകര: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ക്യാപ്റ്റനെയും ജീവനക്കാരെയും ചോദ്യം ചെയ്യാനായി കൊച്ചിയില്‍ എത്തിച്ചു. ഹാര്‍ബര്‍ പോലീസ് ചോദ്യം ചെയ്തശേഷം ഇവരെ കൊല്ലം പോലീസിനുകൈമാറുമെന്നാണ് സൂചന.
വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇറ്റാലിയന്‍ കപ്പലായ എന്റിക്കാലക്‌സി നിന്നുള്ള വെടിയേറ്റ് ബുധനാഴ്ച രാത്രി മൂദാക്കരയില്‍ താമസിക്കുന്ന ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചലിനടുത്തുള്ള എരമത്തുറ സ്വദേശിയായ പിങ്കു എന്നിവര്‍ മരിച്ചിരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കപ്പല്‍ കൊച്ചി പുറങ്കടലില്‍ എത്തിച്ചിട്ടുണ്ട്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് കപ്പലില്‍ നിന്നും വെടിയുതിര്‍ത്തെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പൂത്തുറ സ്വദേശി ഫ്രെഡിയുടെ സെന്റ് ആന്റണീസ് ബോട്ടില്‍ നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് മരിച്ചവര്‍ രണ്ടുപേരും. പതിനൊന്നു പേര്‍ ബോട്ടിലുണ്ടായിരുന്നു.