24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Technology പെന്‍ഡ്രൈവിന്‍റെ ചേട്ടന്‍ ഡ്രൈവുമായി ഗൂഗിള്‍

പെന്‍ഡ്രൈവിന്‍റെ ചേട്ടന്‍ ഡ്രൈവുമായി ഗൂഗിള്‍

ദാ വന്നു , ദേ പോയി എന്നു പറയുന്പോഴേയ്ക്ക് മിന്നിമാഞ്ഞു പോകുന്നതല്ല ഗൂഗിള്‍ സൃഷ്ടിച്ച മാസ്മരികലോകം. മാറ്റങ്ങളും പുതുമകളും കൊണ്ട് എന്നുംജനലക്ഷങ്ങളെ ഞെട്ടിച്ച ഗൂഗിളിന്‍റെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സിസ്റ്റം ‘ഗൂഗിള്‍ഡ്രൈവ് മിഴിതുറക്കുന്നത് വന്‍സാധ്യതകളിലേക്കാണ്. ക്രിയേറ്റ്, ഷെയര്‍, കൊളാബറേറ്റ് എന്നാണ് ഗൂഗിള്‍ ഡ്രൈവിനു നിര്‍മാതാക്കള്‍

നല്‍കിയിരിക്കുന്ന വിശേഷണം. ഒരു ശരാശരി പെന്‍ഡ്രൈവില്‍ സൂക്ഷിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ ഫയലുകള്‍ ഓണ്‍ലൈനായി സൂക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കഴിയുമെന്നതാണ് ഗൂഗിള്‍ഡ്രൈവിനെ ശ്രദ്ധേയമാക്കുന്നത്.അഞ്ചു ജിഗാബൈറ്റ് സൗജന്യമെമ്മറിയാണ് ഗൂഗിള്‍ഡ്രൈവ് നല്‍കുന്നത്. സിനിമയോ പാട്ടോ ചിത്രങ്ങളോ പിഡിഎഫ് ഫയലോ സ്‌പ്രെഡ്ഷീറ്റോ സൂക്ഷിക്കാനും ജിമെയിലോ ഗൂഗിള്‍പ്ളസോ വഴി പങ്കുവെയ്ക്കാനും കഴിയും . പുതിയ വെബ്‌സൈറ്റിനാവശ്യമായ ഡാറ്റാബേസ് ഗൂഗിള്‍ക്രോമുമായി യോജിപ്പിച്ച് രൂപകല്‍പന ചെയ്ത് ഡ്രൈവില്‍ സൂക്ഷിക്കാം.മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളിലും ആപ്പിള്‍ കംപ്യൂട്ടറുകളിലും ഒരുപോലെ ഉപയോഗിക്കാം. ലാപ്‌ടോപ്പിലുംടാബ്ലറ്റിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഉപയോഗിക്കാമെന്നതിനാല്‍ ദീര്‍ഘദൂരയാത്രകളില്‍ ഏറെ ഗുണം ചെയ്‌യുമെന്ന് നിനിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നു. ഒരു ലാപ്‌ടോപ് കൊണ്ടുപോകേണ്ടിടത്ത് ഇനിമുതല്‍ ഒരു മൊബൈല്‍ഫോണ്‍ മതി എന്നര്‍ഥം.ഒരേ സമയം അനേകംപേര്‍ ഒരുമിച്ചു ചെയേ്‌യണ്ട പ്രൊജക്റ്റ് ആണെന്നിരിക്കട്ടെ. ഗൂഗിള്‍ ഡ്രൈവില്‍ അതിനും സൗകര്യമുണ്ട്. ഷെയര്‍ ചെയ്ത ഡോക്യുമെന്‍റില്‍ പലര്‍ക്കും പലസ്ഥലത്തുമിരുന്ന് ഒരേ സമയം കമന്‍റുകളിലൂടെ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റംവരുത്താനും സാധിക്കും. വീഡിയോയും ചിത്രങ്ങളും എഡിറ്റു ചെയ്‌യാനുള്ള സൗകര്യവും ഗൂഗിള്‍ഡ്രൈവില്‍ ഉടന്‍ ലഭ്യമാവും.അഞ്ചു ജിബി മാത്രമേ സ്‌റ്റോറേജ് സൗകര്യമുള്ളൂ എന്നു തെറ്റിദ്ധരിക്കേണ്ട. 2.49 അമേരിക്കന്‍ ഡോളര്‍ അടച്ചാല്‍ 25 ജിബി മെമ്മറിയും 4.99 ഡോളറടച്ചാല്‍ 100 ജിബി മെമ്മറിയുമാണ് ഗൂഗിള്‍വാഗ്ഗ്ദാനം ചെയ്‌യുന്നത്. 49.99 ഡോളര്‍ അടച്ചാല്‍ ഒരു ടിബി മെമ്മറി ലഭിക്കും. പണം അടച്ചു മെമ്മറി എടുക്കുന്നവര്‍ക്ക് ജിമെയിലില്‍സൗജന്യമായി 25 ജിബി മെമ്മറിയും ഗൂഗിള്‍ നല്‍കും. പൊങ്ങച്ചംപറച്ചില്‍ അവിടെ നില്‍ക്കട്ടെ.. അമേരിക്കന്‍ നിയമം അനുശാസിക്കുന്ന സുതാരത്യ ഗൂഗിള്‍ഡ്രൈവിനുമുണ്ടെന്ന് ഗൂഗിള്‍നിര്‍മാതാക്കള്‍ പറയുന്നു. അതായത് നിങ്ങള്‍ സൂക്ഷിക്കുന്ന ഫയലുകള്‍ ഏതു സമയത്ത് പരിശോധിക്കാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നീക്കം ചെയ്‌യാനും അമേരിക്കയ്ക്ക് അധികാരമുണ്ടെന്നര്‍ഥം. ഗൂഗിള്‍ഡ്രൈവിന്‍റെ മറയില്‍ അമേരിക്ക സൈബര്‍സുരക്ഷയെ ഉള്ളം കൈയിലൊതുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം വ്യാപകമാവുകയാണ്. ചാടിപ്പുറപ്പെടുന്നതിനുമുന്‍പ് ഒന്നാലോചിക്കുന്നതു നല്ലതാണ്.

Newsletter