- 17 March 2012
സൈന ക്വാര്‍ട്ടറില്‍
ബാസല്‍: നിലവിലെ ജേതാവായ ഇന്ത്യയുടെ സൈന നേവാള്‍ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ജൂഡിത്ത് മെയുലെന്‍ഡിക്‌സിനെയാണ് സൈന ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍ : 19-21, 21-10, 21-6.
- 04 March 2012
ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന് കിരീടം
ദുബായ്: ഇന്ത്യയുടെ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ദുബായ് ഓപ്പണ്‍ എ.ടി.പി. ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം ചൂടി. ഇന്ത്യന്‍ ജോഡിയുടെ ഈ സീസണിലെ ആദ്യ കിരീടമാണിത്. ഫൈനലില്‍ പോളിഷ് ജോഡിയായ മരിയസ് ഫെസ്റ്റണ്‍ബര്‍ഗിനെയും മാര്‍സി മറ്റ്‌കോവ്‌സ്‌കിയെയുമാണ് ഇവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 3-6, 10-5. 1,700,475 ഡോളറാണ് സമ്മാനത്തുക. ടൂര്‍ണമെന്റ് നാലാം
- 03 March 2012
ദുബായ് ഓപ്പണ്‍: ഭൂപതി-ബൊപ്പണ്ണ സഖ്യം ഫൈനലില്‍
ദുബായ്: ഇന്ത്യയുടെ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന സഖ്യം ദുബായ് എ.ടി.പി. സീരീസ് ടെന്നീസിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. ഓസ്ട്രിയന്‍ ജോഡികളായ ജൂലിയന്‍ നോള്‍-അലക്‌സാണ്ടര്‍ പേയ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി തോല്പിച്ചത്. സ്‌കോര്‍: 7-6(7-2), 7-6(9-7).