ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന് കിരീടം
- Last Updated on 04 March 2012
- Hits: 12
ദുബായ്: ഇന്ത്യയുടെ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ദുബായ് ഓപ്പണ്‍ എ.ടി.പി. ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം ചൂടി. ഇന്ത്യന്‍ ജോഡിയുടെ ഈ സീസണിലെ ആദ്യ കിരീടമാണിത്. ഫൈനലില്‍ പോളിഷ് ജോഡിയായ മരിയസ് ഫെസ്റ്റണ്‍ബര്‍ഗിനെയും മാര്‍സി മറ്റ്‌കോവ്‌സ്‌കിയെയുമാണ് ഇവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 3-6, 10-5. 1,700,475 ഡോളറാണ് സമ്മാനത്തുക. ടൂര്‍ണമെന്റ് നാലാം
സീഡായിരുന്നു ഇന്ത്യന്‍ ജോഡി.
ഭൂപതി ഇത് നാലാം തവണയാണ് ദുബായ് ഓപ്പണില്‍ കിരീടം ചൂടുന്നത്. 1998ല്‍ ലിയാണ്ടര്‍ പേസിനൊപ്പവും 2004ല്‍ ഫാബിക് സാന്റോറോയ്‌ക്കൊപ്പവും 2008ല്‍ മാര്‍ക്ക് നോള്‍സിനൊപ്പവുമാണ് ഭൂപതി ഇവിടെ കിരീടം ചൂടിയത്. ബൊപ്പണ്ണയുടെ കരിയറിലെ ആറാമത്തെ എ.ടി.പി. കിരീടമാണിത്.
ലിയാണ്ടര്‍ പേസും ടൂര്‍ണമെന്റില്‍ മത്സരിച്ചിരുന്നെങ്കിലും ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. യാങ്കൊ ടിപ്‌സരെവിച്ചായിരുന്നു പേസിന്റെ ജോഡി.