26March2012

Breaking News
ഫ്രാന്‍സിലെ കൊലയാളിക്ക് പരിശീലനം നല്‍കിയെന്ന് താലിബാന്‍
അഞ്ചാം മന്ത്രിസ്ഥാനം: ലീഗില്‍ രോഷം പുകയുന്നു
രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്ക് ചെലവായത് 205 കോടി രൂപ
മോഡിയുടെ 'സദ്ഭാവന' വീണ്ടും വിവാദത്തില്‍
ഇന്ത്യന്‍ മാതൃകയിലുള്ള സാമ്പത്തികനയം അഭികാമ്യം: സി.പി.എം
ഒരു ഇറ്റാലിയന്‍ പൗരനെ മാവോവാദികള്‍ വിട്ടയച്ചു
റൊണാള്‍ഡോയ്ക്ക് സെഞ്ച്വറി ഗോള്‍
ഇ. അഹമ്മദിനെതിരായ ഹര്‍ജി സ്വീകരിച്ചു
അണ്ണ ഹസാരെ ഉപവാസം ആരംഭിച്ചു
അമേരിക്കയില്‍ 2.4 ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍
You are here: Home Sports Tennis സൈന ക്വാര്‍ട്ടറില്‍

സൈന ക്വാര്‍ട്ടറില്‍

ബാസല്‍: നിലവിലെ ജേതാവായ ഇന്ത്യയുടെ സൈന നേവാള്‍ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ജൂഡിത്ത് മെയുലെന്‍ഡിക്‌സിനെയാണ് സൈന ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍ : 19-21, 21-10, 21-6.

എന്നാല്‍, പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ മലയാളി ജോഡിയായ രൂപേഷ്‌കുമാറും സനേവ് തോമസും രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. ഇന്‍ഡൊനീഷ്യയുടെ ആവല്‍വെറ്റ് യൂലിയാന്തൊ ചന്ദ്ര-ഹെന്ദ്ര അപ്രിത ഗുണവാന്‍ ജോഡിയോടാണവര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ : 16-21, 21-11, 14-21.

വനിതാ സിംഗിള്‍സിലെ ആദ്യ ഗെയിമില്‍ ഒരുവേള 6-0 എന്ന സ്‌കോറില്‍ ലീഡ് ചെയ്ത സൈന പിന്നീട് നെറ്റില്‍ നിസാരമായ പിഴവുകള്‍ വരുത്തിയാണ് തോല്‍വി വഴങ്ങിയത്. പത്ത് പോയിന്റ് വരെ ലീഡ് നിലനിര്‍ത്തിയ സൈന സ്‌കോര്‍ 19-19 വരെ എത്തിച്ചാണ് അടിയറവുപറഞ്ഞത്. സ്മാഷിലും റാലികളിലുമെല്ലാം മികവു പുലര്‍ത്തിയ സൈനയെ ഭേദപ്പെട്ട നെറ്റ് ഗെയിമിലാണ് ജൂഡിത്ത് മറികടന്നത്.

ആദ്യ ഗെയിമിന്റെ ഞെട്ടലില്‍ നിന്ന് മുക്തയായി യഥാര്‍ഥ ഫോമിലേയ്ക്കുയര്‍ന്ന സൈനയെയാണ് പിന്നീടുള്ള ഗെയിമുകളില്‍ കണ്ടത്. ഒരുവേള 4-7 എന്ന സ്‌കോറില്‍ ലീഡ് വഴങ്ങിയ സൈന കരുത്തുറ്റ സ്മാഷുകളും റാലികളും കൊണ്ട് തിരിച്ചുവന്ന് അനായസമായി തന്നെ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. ജൂഡിത്തിനെ പത്ത് പോയിന്റില്‍ തളച്ചിട്ട് ഒരൊറ്റ ശ്വാസത്തില്‍ തന്നെയാണ് സൈന ഗെയിം സ്വന്തമാക്കിയത്.

മൂന്നാം ഗെയിമിലും ജൂഡിത്ത് തിരിച്ചുവരവിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും സൈനയുടെ അനുഭവക്കരുത്തിന് മുന്നില്‍ മുട്ടുമടക്കാതെ തരമില്ലെന്നായി. ഈ ഗെയിമില്‍ സമ്പൂര്‍ണ മേധാവിത്വമായിരുന്നു സൈനയ്ക്ക്. 4-4ന് തുല്ല്യത പാലിച്ചശേഷം സൈന തിരിഞ്ഞുനോക്കിയതേയില്ല. ആറാം പോയിന്റിനുശേഷം ഒറ്റയടിക്ക് പതിനൊന്ന് പോയിന്റ് വാരിയെടുത്താണ് സൈന ഗെയിമും മത്സരവും സ്വന്തമാക്കിയത്.

ക്വാര്‍ട്ടറില്‍ ആറാം സീഡ് ചൈനയുടെ സിന്‍ ലിയുവാണ് സൈനയുടെ എതിരാളി. രണ്ടാം റൗണ്ടില്‍ സിംഗപ്പൂരിന്റെ യുവാ ഗുവിനെയാണ് സിന്‍ ലിയു പരാജയപ്പെടുത്തിയത്.

ഇത്തവണ മലേഷ്യന്‍ ഓപ്പണിന്റെ സെമിയിലെത്തിയ സൈന ഓള്‍ ഇംഗ്ലണ്ടിന്റെയും കൊറിയന്‍ ഓപ്പണിന്റെയും ക്വാര്‍ട്ടറില്‍ തോറ്റു പുറത്താവുകയായിരുന്നു. സിന്‍ ലിയുവിന്റെ ഈ സീസണിലെ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടമാണിത്.

Newsletter