ദുബായ് ഓപ്പണ്‍: ഭൂപതി-ബൊപ്പണ്ണ സഖ്യം ഫൈനലില്‍
- Last Updated on 03 March 2012
- Hits: 17
ദുബായ്: ഇന്ത്യയുടെ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന സഖ്യം ദുബായ് എ.ടി.പി. സീരീസ് ടെന്നീസിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. ഓസ്ട്രിയന്‍ ജോഡികളായ ജൂലിയന്‍ നോള്‍-അലക്‌സാണ്ടര്‍ പേയ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി തോല്പിച്ചത്. സ്‌കോര്‍: 7-6(7-2), 7-6(9-7).
സിംഗിള്‍സ് ഫൈനലില്‍ റോജര്‍ ഫെഡററും ആന്‍ഡി മറെയും ഏറ്റുമുട്ടും. സെമിയില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 7-6.
ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ചാണ് ബ്രിട്ടന്റെ ആന്‍ഡി മറെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-2, 7-5. ഫൈനല്‍ മത്സരം ഇന്ന് നടക്കും.
ദുബായില്‍ ഹാട്രിക്ക് കിരീടം നേടാനുള്ള സെര്‍ബ് ഒന്നാം സീഡിന്റെ മോഹമാണ് മറെ തകര്‍ത്തത്.