23March2012

Breaking News
സംസ്ഥാനത്ത് രൂക്ഷ വൈദ്യുതിക്ഷാമമെന്ന് മന്ത്രി
കേരളത്തിലും തീവ്രവാദപ്രസ്ഥാനങ്ങള്‍ സജീവം- മുഖ്യമന്ത്രി
കല്‍ക്കരി ഖനി: റിപ്പോര്‍ട്ട് തെറ്റെന്ന് സി.എ.ജി.
കല്‍ക്കരി ഖനി: റിപ്പോര്‍ട്ട് തെറ്റെന്ന് സി.എ.ജി.
മായാവതി, രേണുക, ചിരഞ്ജീവി രാജ്യസഭയിലേക്ക്
മുവാംബ 78 മിനിറ്റ് മരിച്ചു; പിന്നെ പുനര്‍ജനിച്ചു
സ്ഥാനമൊഴിയില്ലെന്ന് സദാനന്ദ ഗൗഡ
കൊച്ചി മെട്രോ: പി.ഐ.ബി. പച്ചക്കൊടി കാട്ടി
റോഡരികിലെ യോഗങ്ങള്‍ ഹൈക്കോടതി വിലക്കി
ശ്രീലങ്ക: പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ

12 ല്‍ 10 പഞ്ചായത്തും യു.ഡി.എഫിനൊപ്പം

കൊച്ചി: പിറവത്ത് അനൂപ് ജേക്കബിലൂടെ യു.ഡി.എഫ് വമ്പന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ 12 പഞ്ചായത്തുകളില്‍ 10 പഞ്ചായത്തിലും അവര്‍ക്കൊപ്പം നിന്നു. ചോറ്റാനിക്കരയും, തിരുവാങ്കുളവും കൈവിട്ടെങ്കിലും ബാക്കി 12 പഞ്ചായത്തും യു.ഡി.എഫിനെ തുണച്ചു. തിരുമാറാടിയിലാണ് യു.ഡി.എഫ് ഏറ്റവും കൂടുതല്‍ ലീഡ് നേടിയത്. ഇരുസ്ഥാനാര്‍ഥികളുടെയും ജന്മസ്ഥലം ഉള്‍പ്പെടുന്ന തിരുമാറാടി

പഞ്ചായത്തില്‍ 2197 വോട്ടിന്റെ ലീഡാണ് അനൂപിന് ലഭിച്ചത്. 

ഉയര്‍ന്ന ലീഡില്‍ ഇലഞ്ഞിക്കാണ് രണ്ടാം സ്ഥാനം. ഇവിടെ 1832 വോട്ട് അനൂപിന് അധികമായി കിട്ടി. കഴിഞ്ഞ തവണയും വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ എം.ജെ ജേക്കബിനെ പിന്തള്ളി ടി.എം ജേക്കബിനെ മുന്നിലെത്തിച്ചത് ഇലഞ്ഞി പഞ്ചായത്തായിരുന്നു. മുളന്തുരുത്തിയില്‍ 1522, എടക്കാട്ടുവയലില്‍ 638, ആമ്പല്ലൂരില്‍ 721, കൂത്താട്ടുകളത്ത് 1058, പിറവത്ത് 1336, മണീടില്‍ 1042, പാമ്പാക്കുടയില്‍ 1261, രാമമംഗലത്ത് 985 ഇങ്ങനെയായിരുന്നു ബാക്കി പഞ്ചായത്തുകളിലെ ലീഡ് നില. ടി.എം ജേക്കബിന് പിറവം നല്‍കിയ ഉയര്‍ന്ന ഭൂരിപക്ഷം 12720 വോട്ടാണ്. അത് മറികടന്നില്ലെങ്കിലും മകന്‍ അനൂപ് തന്റെ കന്നിയങ്കത്തില്‍ തന്നെ ഇതിനോട് അടുത്ത് നില്‍ക്കുന്ന ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് എത്തുന്നു. 

അനൂപ് ജേക്കബിന് സ്വന്തം ബൂത്തില്‍ 382 വോട്ട് ഭൂരിപക്ഷം കിട്ടിയപ്പോള്‍ എം.ജെ ജേക്കബിന്റെ ബൂത്തില്‍ പോലും അനൂപ് ജേക്കബ് ലീഡ് നേടുന്ന കാഴ്ചയുമുണ്ടായി. എം.ജെയുടെ ബൂത്തില്‍ 103 വോട്ടിന്റെ ലീഡാണ് അനൂപിന് കിട്ടിയത്

Newsletter