വിജയം പിതാവിന് സമര്‍പ്പിച്ച് അനൂപ്
- Last Updated on 21 March 2012
- Hits: 11
പിറവം: പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് പിറവത്തെ ജനത നല്‍കിയ ഈ വിജയം തന്റെ പിതാവ് ടി.എം.ജേക്കബിന് സമര്‍പ്പിക്കുന്നുവെന്ന് അനൂപ് ജേക്കബ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്നും യു.ഡി.എഫിന്റെ കെട്ടുറപ്പുള്ള പ്രചാരണം വിജയം കണ്ടുവെന്നും അനൂപ് പ്രതികരിച്ചു. എം.ജെ.ജേക്കബിന്റെ ബൂത്തില്‍ പോലും അനൂപിനായിരുന്നു ലീഡ് എന്നത്
ഇത്തവണത്തെ പ്രത്യേകതയായി.
അതേസമയം മദ്യമൊഴുക്കി നേടിയ വിജയമാണ് പിറവത്തേതെന്ന് ബി.ജെ.പി. നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ പ്രതികരിച്ചു. മദ്യവും പണവും പിറവം മോഡലില്‍ ഒഴുക്കിയാല്‍ നെയ്യാറ്റിന്‍കരയിലും വിജയം യു.ഡി.എഫ്. ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.