മോഹന്‍ലാലിന് ബോളിവുഡില്‍ നിന്നൊരതിഥി
- Last Updated on 04 May 2012
- Hits: 1
മലയാള സിനിമയിലെ പ്രിയതാരം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ ബോളിവുഡില്‍ നിന്നൊരതിഥി. സുവര്‍ണ്ണ താരം അമീര്‍ ഖാനാണ് മോഹന്‍ലാലിന്റെ വീട് സന്ദര്‍ശിച്ചത്. നടന്‍ ദിലീപും അമീര്‍ഖാന്റെ വരവറിഞ്ഞ് ലാലിന്റെ വീട്ടില്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെ പുരാവസ്തു ശേഖരവും, ചിത്രശേഖരവും സന്ദര്‍ശിച്ച അമീര്‍ ഖാന്‍ അവയെ കുറിച്ച് കൂടുതല്‍ ചോദിച്ച്
മനസ്സിലാക്കുകയും ചെയ്തു. തടിയില്‍ കൊത്തിയ മനോഹരമായ ചിത്രം അമീറിന് ലാല്‍ സമ്മാനിച്ചു. ഏഷ്യാനെറ്റ് എം. ഡി. കെ. മാധവനും അമീറിനൊപ്പം ഉണ്ടായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയുടെ പ്രചാരണാര്‍ത്ഥം കൊച്ചിയിലെത്തിയതായിരുന്നു അമീര്‍ ഖാന്‍