14April2012

Breaking News
കോഴിക്കോട് മോണോ റെയില്‍: റിപ്പോര്‍ട്ട് ജൂണ്‍ 15നകം
ഷാരൂഖിനെ ന്യൂയോര്‍ക്കില്‍ രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ചു
സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കി
കേരളം നിരന്തരം നിയമം നിര്‍മ്മിക്കുന്നു: സുപ്രീം കോടതി
ഇന്‍ഡൊനീഷ്യയില്‍ അഞ്ച് മരണം; മെക്‌സിക്കോയിലും ഭൂകമ്പം
You are here: Home Movies Kollywood ഖുഷ്ബുവിനും സിമ്രാനും ശേഷം ഒരു 'കനവുകണ്ണി'

ഖുഷ്ബുവിനും സിമ്രാനും ശേഷം ഒരു 'കനവുകണ്ണി'

ഖുഷ്ബുവിനും സിമ്രാനും ശേഷം ഒരു 'കനവുകണ്ണി'യെ കിട്ടിയതിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ് തമിഴ് സിനിമാപ്രേക്ഷകര്‍. ഉത്തരേന്ത്യയില്‍ നിന്നു തെലുങ്കിലൂടെ തമഴിലെത്തിയ ഹന്‍സികയാണ് ഈ സ്വപ്നസുന്ദരി.സിംഗപ്പുരിലെ തമിഴ് അസോസിയേഷന്‍ ഏതാനും ദിവസംമുമ്പ് സംഘടിപ്പിച്ച ചടങ്ങില്‍ ഹന്‍സികയെ 'കനവുകണ്ണി'യെന്ന ബഹുമതിനല്‍കി ആദരിച്ചതോടെ അതിരുകള്‍ക്കപ്പുറവും

പരക്കുകയാണീ നടിയുടെ പെരുമ. വോട്ടെടുപ്പിലൂടെയാണ് താരത്തെ ഈ ബഹുമതിക്കു തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറയുന്നു. കാണികളുടെ സ്‌നേഹവായ്പില്‍ ആകെ പുളകിതയായാണ് താരം സിംഗപ്പുരില്‍വെച്ച് ബഹുമതി ഏറ്റുവാങ്ങിയത്.

ധനുഷിന്റെ നായികയായി 'മാപ്പിളൈ' എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കംകുറിച്ചപ്പോള്‍ തന്നെ ഹന്‍സിക കാണികളെ കൈയിലെടുത്തിരുന്നു. 'ചിന്ന ഖുഷ്ബു' എന്നു വിളിച്ചാണ് തമിഴകം ഈ താരസുന്ദരിയെ വരവേറ്റത്. 'വേലായുധം' എന്ന ചിത്രത്തില്‍ വിജയിന്റെ നായികയായതോടെ താരത്തിന് ആരാധകരേറി. ഹന്‍സികയ്ക്കുവേണ്ടി അമ്പലം പണിയാനും ഇതിനിടയില്‍ ചില ആരാധകര്‍ ഒരുങ്ങിപ്പുറപ്പെട്ടു. അത്രയ്ക്ക് ആരാധന വേണ്ടെന്ന് താരം വിലക്കിയതുകൊണ്ടുമാത്രമാണ് അമ്പലം യാഥാര്‍ഥ്യമാകാതിരുന്നത്.

'ഒരു കല്‍ ഒരു കണ്ണാടി' എന്ന ചിത്രമാണ് ഇനി ഹന്‍സികയുടേതായി തിയേറ്ററിലെത്താനുള്ളത്. ഉദയനിധി സ്റ്റാലിനാണ് ഈ ചിരിപ്പടത്തില്‍ നായകന്‍. ചിമ്പുവിന്റെ നായികയാവുന്ന 'വേട്ടൈമന്നന്‍' എന്ന ചിത്രത്തില്‍ അധോലോകസംഘാംഗമാണ് ഹന്‍സിക. സൂര്യയും അനുഷ്‌കയും വീണ്ടുമൊന്നിക്കുന്ന 'സിങ്ക'ത്തിന്റെ രണ്ടാംഭാഗമാണ് ഹന്‍സിക പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മറ്റൊരുചിത്രം.

Newsletter