കടല്‍ക്കൊല: കപ്പലുടമകള്‍ സുപ്രീംകോടതിയെ സമീപിക്കും
- Last Updated on 08 May 2012
- Hits: 1
ന്യൂഡല്‍ഹി: കടല്‍ക്കൊലയിലുള്‍പ്പെട്ട ഇറ്റാലിയന്‍ ചരക്കുകപ്പല്‍ എന്‍റികലെക്‌സി വിട്ടുകിട്ടുന്നതിന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ കെട്ടിവെച്ച മൂന്നു കോടി രൂപയുടെ ഡി.ഡി. തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കപ്പലുടമകള്‍ സുപ്രീംകോടതിയെ സമീപിക്കും.
കപ്പല്‍ വിട്ടുനല്‍കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ മൂന്നുകോടി രൂപയുടെ ബോണ്ട് നല്‍കണമെന്നേ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, രജിസ്ട്രാര്‍ മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന് ആവശ്യപ്പെട്ടു. കപ്പല്‍ പോവേണ്ടതുള്ളതുകൊണ്ട് പണം കെട്ടിവെക്കുകയായിരുന്നുവെന്നും രജിസ്ട്രാറുടെ നിര്‍ദേശം സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കപ്പലുടമകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.