ഹജ്ജ് സബ്‌സിഡി നിര്‍ത്തണം: സുപ്രീം കോടതി
- Last Updated on 08 May 2012
- Hits: 1
ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി. പത്തു വര്‍ഷത്തിനകം സബ്‌സിഡി നല്‍കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസുമാരായ അല്‍താമസ് കബീര്‍, രഞ്ജന പ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സൗഹൃദ സംഘത്തിലെ അംഗങ്ങളുടെ എണ്ണം രണ്ടായി
ചുരുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്ന രീതിയും നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ 30 അംഗങ്ങളാണ് പ്രധാനമന്ത്രിയുടെ സൗഹൃദ സംഘത്തിലുള്ളത്. ഇത് രണ്ടായി ചുരുക്കാനാണ് നിര്‍ദ്ദേശം.
ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹജ്ജ് സബ്‌സിഡി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും നല്‍കണമെന്ന ഉത്തരവിന് എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.