ചന്ദ്രശേഖരന്‍വധം: ഗുണം യു.ഡി.എഫിനെന്ന് പിണറായി
- Last Updated on 08 May 2012
- Hits: 1
ആലപ്പുഴ: ടി.പി ചന്ദ്രശേഖരന്‍ വധം ഗുണമുണ്ടാക്കിയത് യു.ഡി.എഫിനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജന്‍. കൊലക്കുറ്റം സി.പി.എമ്മിനുമേല്‍ ആരോപിക്കുന്നു. പ്രചാരണത്തിന് യു.ഡി.എഫ് കൊലപാതകവും ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊലപാതകം നടത്തിയവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ നവീന്‍ദാസിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. നവീന്‍ ദാസിന്റെ കുടുംബാംഗങ്ങളെ കേന്ദ്രമന്ത്രി വയലാര്‍ രവിക്കറിയാം. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റംചാര്‍ത്തി സി.പി.എമ്മിനെതിരെ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു.
അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് യു.ഡി.എഫിന്റെ ശ്രമം. കൃത്യമായ അന്വേഷണം നടത്തണം. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച വി.എസ്സിന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ്. സി.പി.എമ്മിനെ വഞ്ചിച്ചവര്‍ കുലംകുത്തികള്‍ തന്നെയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.