- 01 May 2012
73 തസ്തികകള്‍ പി.എസ്.സി. വിജ്ഞാപനം
73 തസ്തികകളിലെ നിയമനത്തിന് കേരളാ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴി മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അവരുടെ ഹോം പേജില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭിക്കും. മെയ് 16 നകം അപേക്ഷിക്കണം.
- 30 April 2012
ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് പ്രാക്ടിക്കല്‍
കേരള സര്‍വകലാശാല എസ്.എന്‍.ജി.എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് സയന്‍സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ മേയ് ഒമ്പത്, പത്ത് തീയതികളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
- 29 April 2012
എന്‍ജിനീയറിങ് പ്രവേശനപരീക്ഷ ഇന്ന്
കോഴിക്കോട്:അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള കേരളത്തിലെ ഏകകേന്ദ്രമായ കോഴിക്കോട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച 29473 പേരാണ് കേരളത്തില്‍നിന്ന് പരീക്ഷയെഴുതുന്നത്.സി.ബി.എസ്.ഇ.യ്ക്കാണ് നടത്തിപ്പ് ചുമതല. മലപ്പുറം ജില്ലയിലെ വളാഞ്ചേരിമുതല്‍ കോഴിക്കോട് ജില്ലയിലെ വടകര വരെ 59 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ഥികളെ മുഴുവന്‍