24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Education മലയാള പഠനത്തിന് പകുതി കോളേജിലും അവസരമില്ല

മലയാള പഠനത്തിന് പകുതി കോളേജിലും അവസരമില്ല

തിരുവനന്തപുരം: മാതൃഭാഷയ്ക്ക് ക്ലാസ്സിക്കല്‍ പദവി ലഭിക്കുന്നതിനുള്ള നടപടികള്‍ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോള്‍ മലയാളഭാഷാ പഠനത്തിനുള്ള അവസരം കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 40 സര്‍ക്കാര്‍ കോളേജുകളുള്ളതില്‍ 13 ഇടത്തു മാത്രമാണ് മലയാള ബിരുദ കോഴ്‌സുള്ളത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാതൃഭാഷ

പഠിക്കാന്‍ എല്ലാ സര്‍ക്കാര്‍ കോളേജിലും അവസരമുണ്ടായിരിക്കെയാണ് കേരളത്തില്‍ പകുതി കോളേജുകളില്‍പ്പോലും മലയാളം ബി.എ. ഇല്ലാത്തത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ കോളേജുകളിലും മലയാളം ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിക്കണമെന്ന് നിയമസഭാ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. പാലോട് രവി അധ്യക്ഷനായ സമിതിയാണ് ഈ ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഇതിന്മേല്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ കോളേജുകളില്‍ 13 ഇടത്ത് മലയാളം ബി.എ. ഉള്ളപ്പോള്‍ എം.എ. മലയാളമുള്ളത് ആറ് കോളേജുകളില്‍ മാത്രമാണ്.

നെടുമങ്ങാട്, ആറ്റിങ്ങല്‍, കാഞ്ഞിരംകുളം, മടപ്പള്ളി, അമ്പലപ്പുഴ, മണിമലക്കുന്ന് കോളേജുകളില്‍ ബി.എ. മലയാളവും പാലക്കാട്, തിരൂര്‍, പേരാമ്പ്ര, ചിറ്റൂര്‍, കോഴിക്കോട്, കണ്ണൂര്‍ സര്‍ക്കാര്‍ കോളേജുകളില്‍ എം.എ. മലയാളവും തുടങ്ങണമെന്നാണ് പ്രിന്‍സിപ്പല്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാഷാവിഷയങ്ങള്‍ക്ക് 1:70 എന്ന അനുപാതമാണ് നിലവിലുള്ളത്. അത് 1:50 ആക്കണമെന്ന നിര്‍ദേശവും നടപ്പായിട്ടില്ല. ഭാഷാവിഷയങ്ങള്‍ക്ക് കൂടുതല്‍ പഠനാവസരം ഒരുങ്ങുന്നത് മാതൃഭാഷയുടെ നിലവാരം ഉയരുന്നതിന് കാരണമാകും; ഒപ്പം കൂടുതല്‍ പേര്‍ക്ക് അധ്യാപനത്തിനുള്ള അവസരമൊരുക്കുകയും ചെയ്യും.

Newsletter