24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Automotive

കുട്ടികള്‍ക്ക് ഡ്രൈവിങ് പരിശീലനം

ഇന്ത്യയുടെ ഭാവി ബൈക്ക് റൈഡേഴ്സിനു വേണ്ടി യമഹയുടെ വക സ്‌പെഷ്യല്‍ ക്ലാസ് തുടങ്ങുന്നു. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ എങ്ങിനെ റോഡ് നിയമങ്ങളൊക്കെ പാലിച്ച് സുരക്ഷിതമായി ബൈക്കോടിപ്പിക്കാമെന്നു പഠിപ്പിക്കുന്ന യമഹ സേഫ് റൈഡിങ് സയന്‍സ്_2012ന് നോയിഡയില്‍ തുടക്കം കുറിച്ചു. മുന്‍ വര്‍ങ്ങളില്‍

Read more...

  • Written by Ajith
  • Hits: 9

സുനാമി കവര്‍ന്ന ബൈക്ക് ഉടമയ്ക്ക് തിരികെ നല്‍കുന്നു

വാന്‍കൂവര്‍: ജപ്പാനില്‍നിന്ന് രാക്ഷസത്തിരകള്‍ കവര്‍ന്നെടുത്ത ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഒരു വര്‍ഷത്തിനുശേഷം ഉടമയ്ക്ക് തിരികെ ലഭിക്കുന്നു. കടലിലൂടെ ഒഴുകി 4000 മൈല്‍ താണ്ടി കാനഡയിലെത്തിയ ബൈക്കാണ് അവിടുത്തെ മോട്ടോര്‍സൈക്കിള്‍ ഷോപ്പ് ഉടമ ജപ്പാനിലേക്ക് തിരിച്ചയയ്ക്കുന്നത്. ജപ്പാനിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ശാഖ ബൈക്ക് നന്നാക്കി 29 കാരനായ ഉടമ

Read more...

  • Written by Ajith
  • Hits: 5

കാറും കോളും

ബുഗാട്ടി, ബെന്റ്‌ലി, ലംബോര്‍ഗിനി... ലോകത്തെ എണ്ണംപറഞ്ഞ ആഡംബര, സ്‌പോര്‍ട്‌സ്‌ കാറുകള്‍. കോടികളുടെ ബാങ്ക്‌ ബാലന്‍സുള്ളവര്‍ പൊന്നുംവില നല്‍കി സ്വന്തമാക്കുന്ന ഇവയെ ഇങ്ങനെയും വിളിക്കാം: ചക്രങ്ങളില്‍ ചലിക്കുന്ന കൊട്ടാരങ്ങള്‍! 

ലക്ഷങ്ങളുടെ വിലക്കണക്കുകളില്‍ ഇവ പെടില്ല. ഓരോ കാറിനും കോടികളുടെ പണത്തൂക്കം. എലിസബത്ത്‌ രാജ്‌ഞി, ഹോളിവുഡ്‌ താരങ്ങള്‍, കോടീശ്വര വ്യവസായികള്‍ എന്നിവരുടെ ആഡംബര ശേഖരത്തിന്‌ അലങ്കാരം തീര്‍ക്കുന്ന ഇവ ഇന്ത്യന്‍ വിപണിയിലേക്ക്‌ ഇരമ്പിയെത്തുന്നു. ഫോര്‍മുല വണ്‍ (എഫ്‌ വണ്‍) ആവേശം ഉഴുതുമറിച്ചിട്ട ഇന്ത്യന്‍ കാര്‍ പ്രേമികളുടെ മനസ്സില്‍ ഇപ്പോള്‍ ആഡംബര, സ്‌പോര്‍ട്‌സ്‌ കാറുകളുടെ വിത്തിറക്കാന്‍ പറ്റിയ സമയമാണത്രേ!  

കേരളമേ ഒരുങ്ങിയിരിക്കുക; പ്രചാരണത്തിന്റെ ഭാഗമായി ഈ മാസം തിരുവനന്തപുരത്തും കൊച്ചിയിലും 2.14 കോടി രൂപ വിലമതിക്കുന്ന ബെന്റ്‌ലിയുടെ കോണ്ടിനെന്റല്‍ ഫ്‌ളൈയിങ്‌ സ്‌പര്‍ എത്തും. കേരളത്തില്‍ കച്ചവടം ക്ലച്ച്‌ പിടിച്ചാല്‍ പിന്നാലെയെത്തും കാര്‍ലോകത്തെ മറ്റു തമ്പുരാക്കന്‍മാര്‍. ബുഗാട്ടി, ബെന്റ്‌ലി, ലംബോര്‍ഗിനി ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഏക വിതരണക്കാരായ ഡല്‍ഹിയിലെ എക്‌സ്‌ക്ലൂസീവ്‌ മോട്ടോഴ്സ്‌ ആണു കാറുകള്‍ കേരളത്തിലെത്തിക്കുന്നത്‌.  

വേഗത്തില്‍ രാജാവ്‌    

മൂന്നു ബ്രാന്‍ഡുകളില്‍ ബുഗാട്ടിയാണു കേമന്‍. ആഡംബരവും വേഗവും സമാസമം ആവാഹിച്ച അദ്‌ഭുതകാര്‍; ലോകത്തിലെ ഏറ്റവും വേഗമേറിയ യാത്രാകാര്‍. ബുഗാട്ടിയുടെ നവീന മോഡലായ വെയ്‌റോണില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തി പറന്നാല്‍, തിരുവനന്തപുരത്തുനിന്ന്‌ ഒന്നര മണിക്കൂറില്‍ കാസര്‍കോട്ടെത്താം! (കാറോടാന്‍ പറ്റിയ റോഡാണെങ്കില്‍). അമേരിക്കയിലെ വാഷിങ്‌ടണ്‍ ഡിസിയില്‍നിന്നു മയാമി ബീച്ച്‌ വരെയുള്ള 1703.9 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വേണ്ടത്‌ നാലു മണിക്കൂര്‍ 18 മിനിറ്റ്‌!  

മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കെല്‍പ്പുള്ള ബുഗാട്ടി വെയ്‌റോണിന്റെ വില 17 കോടി രൂപ. എന്നാല്‍, കാര്‍ ഇന്ത്യയിലെത്തിക്കണമെങ്കില്‍ കോടികള്‍ വീണ്ടും മുടക്കണം. ഇറക്കുമതിക്കുള്ള 139% നികുതികൂടി കണക്കാക്കുമ്പോള്‍, ഇന്ത്യന്‍ റോഡില്‍ വെയ്‌റോണ്‍ ഇറക്കാന്‍ 20 കോടിക്കു മേല്‍ ചെലവഴിക്കണം. ഏഴു ഗിയറുള്ള വെയ്‌റോണ്‍ 2.7 സെക്കന്‍ഡില്‍ നിശ്‌ചലാവസ്‌ഥയില്‍നിന്ന്‌ 100 കിലോമീറ്റര്‍ വേഗത്തിലെത്തും; ഒരു ദീര്‍ഘശ്വാസം പൂര്‍ത്തിയാവും മുന്‍പേ ഈ കരുത്തന്‍ 100 കിലോമീറ്റര്‍ വേഗം കൈവരിച്ചിരിക്കും! 7.3 സെക്കന്‍ഡില്‍ 200 കിലോമീറ്ററിലേക്കെത്തും. 8000 സിസിയാണു വെയ്‌റോണിന്റെ എന്‍ജിന്‍ കരുത്ത്‌.   

ആയിരത്തിത്തൊള്ളായിരത്തിന്റെ തുടക്കത്തില്‍ ഇറ്റലിക്കാരന്‍ എറ്റോര്‍ ആണു ബുഗാട്ടി സ്‌ഥാപിച്ചത്‌. ശില്‍പിയായിരുന്ന അച്‌ഛന്‍ കാര്‍ലോ ബുഗാട്ടിയുടെ സ്‌മരണാര്‍ഥം എറ്റോര്‍ പുറത്തിറക്കിയ കാര്‍ പിന്നീട്‌ ലോകത്തെ ആഡംബര കാര്‍ വിപണിയിലെ സൂപ്പര്‍ ബ്രാന്‍ഡായി.  

കാശ്‌ നല്‍കിയാല്‍ ബെന്റ്‌ലിയോ ബുഗാട്ടിയോ വാങ്ങാമെന്ന പൂതി വേണ്ട. കയ്യിലെ കാശു മാത്രമല്ല, വാങ്ങുന്നയാള്‍ ആ കാറിന്റെ ഉടമയാവാന്‍ യോഗ്യനാണോ എന്നതുകൂടി പരിശോധിച്ച ശേഷമാണു കമ്പനി വില്‍പനയ്ക്കു സമ്മതം മൂളുക. ഓരോ മോഡലും നിശ്‌ചിത എണ്ണം മാത്രമേ നിര്‍മിക്കുകയുള്ളൂ. ഫ്രാന്‍സില്‍ അല്‍സെയ്‌സിലെ ഫാക്‌ടറിയിലാണു ബുഗാട്ടി ജനിക്കുന്നത്‌. ലോകത്ത്‌ അഞ്ഞൂറില്‍ താഴെ പേരുടെ പക്കല്‍ മാത്രമേ ബുഗാട്ടിയുള്ളൂ എന്നത്‌ ഈ ബ്രാന്‍ഡിന്റെ അപൂര്‍വ മൂല്യത്തിനു തെളിവ്‌. ഹോളിവുഡ്‌ താരം ടോം ക്രൂസിന്റെ ഇഷ്‌ട കാറാണു ബുഗാട്ടി വെയ്‌റോണ്‍.  

ഇന്ത്യയില്‍ ഈ ആഡംബര ബ്രാന്‍ഡ്‌ കാറുകള്‍ ആരുടെയൊക്കെ പക്കലുണ്ടെന്നതു രഹസ്യം. ഉടമയുടെ സമ്മതമില്ലാതെ പേരുകള്‍ പുറത്തുവിടാന്‍ വിതരണക്കാര്‍ക്കാവില്ല. അതീവ രഹസ്യമായിട്ടാണ്‌ കാറുകളുടെ വില്‍പന. കച്ചവടക്കാര്യം രഹസ്യമെങ്കിലും എക്‌സ്‌ക്ലൂസീവ്‌ മോട്ടോഴ്സ്‌ ഒരു കാര്യം ശരിവയ്ക്കുന്നു: ഇന്ത്യയില്‍ ഇവയുടെ വില്‍പന കുതിച്ചുയരുകയാണ്‌. ഏറ്റവുമധികം കാറുകള്‍ വിറ്റഴിഞ്ഞത്‌ ആന്ധ്രപ്രദേശിലാണ്‌; ഹൈദരാബാദില്‍.  

ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ബുഗാട്ടി, ബെന്റ്‌ലി, ലംബോര്‍ഗിനി മോഡലുകള്‍ ഇവയാണ്‌: ബുഗാട്ടി വെയ്‌റോണ്‍ 16.4, ഗ്രാന്‍ഡ്‌ സ്‌പോര്‍ട്ട്‌, വെയ്‌റോണ്‍ 16.4 ഗ്രാന്‍ഡ്‌ സ്‌പോര്‍ട്ട്‌ വിറ്റീസ്‌ (വില 20 കോടിക്കു മേലെ), ബെന്റ്‌ലി കോണ്ടിനെന്റല്‍ ഫ്‌ളൈയിങ്‌ സ്‌പര്‍ (2.14 കോടി രൂപ), ഫ്‌ളൈയിങ്‌ സ്‌പര്‍ സ്‌പീഡ്‌ (2.42 കോടി), കോണ്ടിനെന്റല്‍ ജിടി ഡബ്ല്യു 12 (2.49 കോടി), കോണ്ടിനെന്റല്‍ ജിടിസി (2.72 കോടി), ബെന്റ്‌ലി മള്‍സെയ്‌ന്‍ (4.07 കോടി), ലംബോര്‍ഗിനി അവന്ത്‌ഡോര്‍ എല്‍പി 700 – 4 (4.65 കോടിക്കു മേലെ), ലംബോര്‍ഗിനി ഗല്ലാര്‍ഡോ എല്‍പി 560 – 4 (3.20 കോടിക്കു മേലെ). 

സമ്പന്നര്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യയില്‍ ആഡംബര കാര്‍ വില്‍പന ടോപ്‌ഗീയറിലെത്തുമെന്ന കണക്കുകൂട്ടലിലാണു വിതരണക്കാര്‍. ഓര്‍ഡര്‍ അനുസരിച്ചു മാത്രമേ കാറുകള്‍ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യൂ. ഓര്‍ഡര്‍ കിട്ടി 15 ദിവസത്തിനുള്ളില്‍ ചാര്‍ട്ടേര്‍ഡ്‌ വിമാനത്തില്‍ കാര്‍ പറന്നിറങ്ങും. ലോകമെങ്ങും വന്‍ ഡിമാന്‍ഡുള്ള ബെന്റ്‌ലിയുടെ ചില മോഡലുകള്‍ ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.  

ബെന്റ്‌ലി പെരുമ    

ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ ടീമിന്റെ ഇഷ്‌ട ബ്രാന്‍ഡ്‌ ആണു ബെന്റ്‌ലെ. ഡേവിഡ്‌ ബെക്കാം, വെയ്‌ന്‍ റൂണി, റിയോ ഫെര്‍ഡിനാന്റ്‌, ജോണ്‍ ടെറി, സ്‌റ്റീവന്‍ ജെറാര്‍ഡ്‌ എന്നിവരെല്ലാം ബെന്റ്‌ലെ ഉടമകള്‍. ആഡംബര കാറുകളുടെ വന്‍ശേഖരമുള്ള ബെക്കാം 2006ല്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോയും സ്വന്തമാക്കി. ഉടമയ്ക്ക്‌ പരമാവധി സൌകര്യങ്ങള്‍ നല്‍കുന്നുവെന്നതാണു ബെന്റ്‌ലിയുടെ പെരുമ.  ഞങ്ങള്‍ കാര്‍ നിര്‍മിക്കുകയല്ല, സൃഷ്‌ടിക്കുകയാണ്‌ എന്ന വാചകം ബെന്റ്‌ലി പരസ്യങ്ങളില്‍ കാണാം.  

ഉടമയുടെ ഇഷ്‌ടത്തിനനുസരിച്ചു രൂപകല്‍പന ചെയ്യാവുന്നതാണു ബെന്റ്‌ലി കാറുകളുടെ ഉള്‍വശം. നൂറിലധികം നിറങ്ങളില്‍ ബെന്റ്‌്‌ലെ കാറുകള്‍ ലഭ്യം. യന്ത്രത്തിന്റെ സഹായത്തോടെയല്ല, മനുഷ്യകരങ്ങളാണു ബെന്റ്‌ലിയുടെ ഉള്ളിലെ അലങ്കാരങ്ങള്‍ ഒരുക്കുന്നത്‌ –  ഹാന്‍ഡ്‌മെയ്‌ഡ്‌ ഇന്റീരിയര്‍. ഉള്ളില്‍ തടിയിലും ലെതറിലും നടത്തുന്ന മിനുക്കുപണികള്‍ ബെന്റ്‌ലിയുടെ സവിശേഷത. മകന്‍ ബ്രൂക്ക്‌ലൈന്റെ പേര്‌ എഴുതിച്ചേര്‍ത്താണു ബെക്കാം തന്റെ കാര്‍ വ്യത്യസ്‌തമാക്കിയത്‌. 1919ല്‍ ഡബ്ല്യു.ഒ. ബെന്റ്‌ലെ സ്‌ഥാപിച്ച കമ്പനിയുടെ ആസ്‌ഥാനമായ ഇംഗ്ലണ്ടിലെ ക്രീവില്‍നിന്നാണു ബെന്റ്‌ലി കാറുകള്‍  സൃഷ്‌ടിക്കപ്പെടുന്നത്‌.  

കാളക്കൂറ്റന്‍ ലംബോര്‍ഗിനി    

കാളക്കൂറ്റന്റെ കരുത്താണു ലംബോര്‍ഗിനി മോഡലുകള്‍ക്ക്‌. ഇറ്റാലിയന്‍ നിര്‍മിതമായ ലംബോര്‍ഗിനിയുടെ വളരുന്ന വിപണികളിലൊന്നാണ്‌ ഇന്ത്യ. സ്‌പെയിനിലെ കാളപ്പോരില്‍ ഉശിരനായ കാളയുടെ പേരായ  അവന്ത്‌ഡോര്‍ ആണു തങ്ങളുടെ വേഗമേറിയ മോഡലിനു ലംബോര്‍ഗിനി നല്‍കിയ പേര്‌.  

6500 സിസി എന്‍ജിന്‍ കരുത്തുള്ള അവന്ത്‌ഡോര്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കും. പൂജ്യത്തില്‍നിന്ന്‌ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ ഈ കാളക്കൂറ്റനു വേണ്ടത്‌ വെറും 2.9 സെക്കന്‍ഡ്‌. ഗല്ലാര്‍ഡോയുടെ പരമാവധി വേഗം മണിക്കൂറില്‍ 325 കിലോമീറ്റര്‍, എന്‍ജിന്‍ കരുത്ത്‌ 5200 സിസി.  

രാജ്യതലസ്‌ഥാനത്ത്‌ ചാണക്യപുരി, കൌടില്യ മാര്‍ഗിനോടു ചേര്‍ന്നുള്ള എക്‌സ്‌ക്ലൂസീവ്‌ മോട്ടോഴ്സ്‌ ഷോറൂമില്‍ ഉടമകളെ കാത്തുകിടക്കുകയാണ്‌ ഈ ലോകോത്തര ബ്രാന്‍ഡ്‌ കാറുകള്‍. കമ്പനിയുടെ ദക്ഷിണേന്ത്യയിലെ വില്‍പന വിഭാഗം മാനേജര്‍ ആലപ്പുഴക്കാരന്‍ ജോര്‍ജ്‌ വര്‍ഗീസ്‌ ഉള്‍പ്പെട്ട സംഘമാണു കാറുകള്‍ കേരളത്തിലെത്തിക്കുക.

  • Written by Ajith
  • Hits: 8

Newsletter