- 15 April 2012
ജനീവയില്‍ ടാറ്റയുടെ മെഗാപിക്‌സല്‍
ജനീവ: ലിറ്ററിന് 100 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന അവകാശവാദവുമായി ചെറുകണ്‍സപ്റ്റ് കാറായ മെഗാപിക്‌സല്‍ ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സ് ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു. തിരക്കേറിയ നഗരങ്ങള്‍ക്ക് അനുയോജ്യമാണ് മെഗാപിക്‌സല്‍. നാലുപേര്‍ക്ക് സഞ്ചരിക്കാം. വൈദ്യുത മോട്ടോറും ബാറ്ററിയും പെട്രോള്‍ എന്‍ജിനുമാണ് കാറിന് കരുത്ത് പകരുന്നത്. മൂന്നു വര്‍ഷത്തിനകം
Read more...
- 14 April 2012
നിങ്ങളോളം ഉയിരുള്ള കാര്‍
റോള്‍സ് റോയ്‌സും മെഴ്‌സഡീസ്-ബെന്‍സുമെല്ലാം കിടിലന്‍ ലക്ഷ്വറി കാറുകള്‍ ഉണ്ടാക്കുന്ന കാലത്ത് വെറും മോട്ടോര്‍ സൈക്കിള്‍ സൈഡ്കാറുകള്‍ ഉണ്ടാക്കിക്കൊണ്ടാണ് ജാഗ്വാറിന്റെ ഒറിജിനല്‍ കമ്പനി 1920-കളില്‍ രൂപം പ്രാപിച്ചതെന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിച്ചെന്നു വരില്ല. ആദ്യകമ്പനിയുടെ പേരിനും ഇത്ര അഹങ്കാരമുണ്ടായിരുന്നില്ല -സ്വാളോ സൈഡ്കാര്‍ കമ്പനി, മലയാളത്തിലാക്കിയാല്‍
Read more...
- 13 April 2012
മാരുതി സുസുക്കി യൂട്ടിലിറ്റി വാഹനമായ എര്‍ട്ടിഗ പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി യൂട്ടിലിറ്റി വാഹനമായ എര്‍ട്ടിഗ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന് 5.89 ലക്ഷം മുതല്‍ 8.45 ലക്ഷം വരെയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. കെ 14 എന്ന് പേര് നല്‍കിയിട്ടുള്ള പുതിയ വി.വി.ടി 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എര്‍ട്ടിഗയ്‌ക്കൊപ്പം മാരുതി അവതരിപ്പിച്ചിട്ടുണ്ട്. ലൈഫ് യൂട്ടിലിറ്റി വാഹനം (എല്‍.യു.വി) എന്ന വിശേഷണമാണ് മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് നല്‍കിയിട്ടുള്ളത്.
ഡീസല്‍ വേരിയന്റിന് കരുത്ത് പകരുന്നത് 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ്. ഏഴുസീറ്റുള്ള വാഹനത്തിന്റെ ഡീസല്‍ എന്‍ജിന്‍ 20.77 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. മാരുതി സുസുക്കിയുടെ റിറ്റ്‌സിനോടും സ്വിഫ്റ്റിനോടും സാദൃശ്യമുള്ള വാഹനമാണ് സ്വിഫ്റ്റ് പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച എര്‍ട്ടിഗ. ഈ വര്‍ഷത്തെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എര്‍ട്ടിഗ പ്രദര്‍ശിപ്പിച്ചിരുന്നു. മാരുതി സുസുക്കിയുടെ ആദ്യ യൂട്ടിലിറ്റി വാഹനമെന്ന പ്രത്യേകത ഇതിനുണ്ട്. ഗുര്‍ഗാവിലെ മാരുതി പ്ലാറ്റിലാണ് എര്‍ട്ടിഗകള്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 5000 വാഹനങ്ങള്‍ വിറ്റഴിക്കുകയാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം.