30March2012

Breaking News
രജോണയുടെ വധശിക്ഷ ഇളവ്: സുപ്രീംകോടതി പരിഗണിച്ചില്ല
കൂടുതല്‍ പ്രതിരോധത്തിലായി പ്രതിരോധമന്ത്രി
ലെബനനില്‍ 37 ഇന്ത്യക്കാര്‍ അറസ്റ്റിലായി
അഞ്ചാം മന്ത്രി: ലീഗ് പിന്നാക്കം പോകുന്നു
കനത്ത സുരക്ഷയില്‍ ബ്രിക്‌സ് ഉച്ചകോടി
മാര്‍പാപ്പ ഫിദലിനെ കണ്ടു
ഉസാമയെ പിടിക്കാന്‍ സഹായിച്ച ഡോക്ടറെ പാകിസ്താന്‍ പിരിച്ചുവിട്ടു
ലോഡ്‌ഷെഡ്ഡിങ് അരമണിക്കൂര്‍; നിരക്ക് കൂട്ടാന്‍ ശുപാര്‍ശ
You are here: Home Automotive ഇവോക്ക് കണ്‍വര്‍ട്ടബിള്‍ വരുന്നു

ഇവോക്ക് കണ്‍വര്‍ട്ടബിള്‍ വരുന്നു

കാറുകള്‍ക്ക് പിന്നാലെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെയും കണ്‍വര്‍ട്ടബിള്‍ പതിപ്പുകള്‍ വരുന്നു. ലോകത്തെ ആദ്യ പ്രീമിയം കണ്‍വര്‍ട്ടബിള്‍ എസ്.യു.വി നിര്‍മ്മിക്കാനൊരുങ്ങുന്നത് ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള വാഹന ബ്രാണ്ടായ ലാന്‍ഡ് റോവര്‍. റെയ്ഞ്ച് റോവര്‍ ഇവോക്കിന്റെ കണ്‍സപ്റ്റ് പതിപ്പ് ഇത്തവണത്തെ ജനീവ മോട്ടോര്‍ഷോയില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കും.

കണ്‍വര്‍ട്ടബിള്‍ ഇവോക്ക് ഉടന്‍തന്നെ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുമെന്നും ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇവോക്കിനെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കണ്‍വര്‍ട്ടബിള്‍ പതിപ്പ് അവതരിപ്പിക്കുന്നത്. രൂപകല്‍പ്പനയ്ക്കും വികസനത്തിനും പരീക്ഷണ ഓട്ടത്തിനും രണ്ടു വര്‍ഷംവരെ സമയമെടുത്തേക്കും. ഹാര്‍ഡ് ടോപ്പ് ഇവോക്കിന്റെ ബോഡിക്ക് 75 ശതമാനംവരെ കരുത്ത് വര്‍ദ്ധിപ്പിച്ചാണ് കണ്‍വര്‍ട്ടബിള്‍ തയ്യാറാക്കുന്നത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച കണ്‍വര്‍ട്ടബിള്‍ ഇവോക്കുകള്‍ വിപണിയില്‍ എത്തിയേക്കും. ടൂവീല്‍ ഡ്രൈവ്, ഓള്‍വീല്‍ ഡ്രൈവ് വേരിയന്റുകളും ഉണ്ടാവും. ലിവര്‍പൂളിന് സമീപമുള്ള ഹെയ്ല്‍വുഡ് പ്ലാന്റിലാവും ഇവ നിര്‍മ്മിക്കുക.

ലാന്‍ഡ് റോവര്‍ ഡിസൈന്‍ ഡയറക്ടര്‍ ജറി മക് ഗോവനും സംഘവുമാണ് ഇവോക്ക് കണ്‍വര്‍ട്ടബിള്‍ രൂപകല്‍പ്പനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. നവീന റോള്‍ ഓവര്‍ പ്രോട്ടക്ഷന്‍ സംവിധാനം, ഭാരംകുറഞ്ഞ ബോഡി, ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയെല്ലാം കണ്‍വര്‍ട്ടബിള്‍ ഇവോക്കിന്റെ സവിശേഷതകള്‍ ആയിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

Newsletter