01April2012

Breaking News
നാവികര്‍ക്ക് ഇന്ത്യന്‍ നിയമം ബാധകം: മുഖ്യമന്ത്രി
ചരിത്രംകുറിച്ച് മ്യാന്മാറില്‍ തിരഞ്ഞെടുപ്പ്‌
ശമ്പളം കൂട്ടി; ജര്‍മനിയില്‍ പണിമുടക്ക് ഒഴിവായി
ഉയര്‍ന്ന ക്ലാസുകളിലെ തീവണ്ടിയാത്രക്കൂലി ഇന്നുമുതല്‍ കൂടും
ഇറാന്‍ എണ്ണയ്ക്കുമേല്‍ പുതിയ ഉപരോധം
കൂടംകുളം വൈദ്യുതി തമിഴ്‌നാടിന് വേണം: ജയലളിത
You are here: Home Movies Hollywood ദി ആര്‍ട്ടിസ്റ്റിന്' മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം

ദി ആര്‍ട്ടിസ്റ്റിന്' മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം

ലോസാഞ്ചലസ്: 'ദി ആര്‍ട്ടിസ്റ്റിന്' മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. ഹോളിവുഡിന്റെ പഴയ കാലഘട്ടം മനോഹരമായി ദൃശ്യവത്കരിച്ച നിശബ്ദ ചിത്രമായ 'ദി ആര്‍ട്ടിസ്റ്റ്' അണിയിച്ചൊരുക്കിയ മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി. ഫ്രഞ്ച് കോമഡി ചിത്രമായ 'ദി ആര്‍ട്ടിസ്റ്റ'ിലെ നായക

കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ജീന്‍ ദുജാര്‍ദിന്‍ മികച്ച നടനായി. 

'ദി അയണ്‍ ലേഡി' എന്ന ചിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രിപ്പാണ് മികച്ച നടി. ഇതേ കഥാപാത്രത്തിന് അവര്‍ക്ക് ബാഫ്ത പുരസ്‌കാരവും ലഭിച്ചിരുന്നു. 11 നോമിനേഷനുകളുമായെത്തിയ ത്രീ ഡി ചിത്രം 'ഹ്യൂഗോ' സാങ്കേതിക വിഭാഗത്തില്‍ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും പ്രധാന അഞ്ച് പുരസ്‌കാരങ്ങളുമായി കൊഡാക് തിയേറ്ററില്‍ തിളങ്ങിയത് 'ദി ആര്‍ട്ടിസ്റ്റ്' തന്നെയാണ്. 

 

2012 ലെ ബാഫ്ത അവാര്‍ഡുകളില്‍ ഏഴെണ്ണവും ദി ആര്‍ട്ടിസ്റ്റ് സ്വന്തമാക്കിയിരുന്നു. പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടാണ് സംഭാഷണങ്ങള്‍ പോലും കുറവായിരുന്നിട്ടും അഭിനയമികവ് കൊണ്ട് ജീന്‍ ദുജാര്‍ദിന്‍ ഡിസന്റന്‍സിലെ അഭിനയത്തിന് നോമിനേഷന്‍ നേടിയ ജോര്‍ജ് ക്ലൂണിയെ മറികടന്ന് മികച്ച നടനായത്. 

 

ഹോളിവുഡിലെ കൊഡാക് തിയേറ്ററില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം,വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഹ്യൂഗോ നേടിയത്.

 

'ബിഗിനേഴ്‌സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റഫര്‍ പഌമ്മര്‍ സഹനടനുള്ള ഒസ്‌കര്‍ നേടിയപ്പോള്‍ 'ദി ഹെല്‍പ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഒക്‌ടേവിയ സ്‌പെന്‍സര്‍ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. എ സെപറേഷനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ചില്‍ഡ്രന്‍ ഓഫ് ഹെവന് കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചെത്തിയ എ സെപറേഷന്‍ പക്ഷേ അവാര്‍ഡ് നേടി ചരിത്രം കുറിച്ചു. 

 

അവാര്‍ഡുകള്‍

 

മികച്ച സംവിധായകന്‍-മിഷേല്‍ ഹസനാവിഷ്യസ്(ദി ആര്‍ട്ടിസ്റ്റ്)

 

 

മികച്ച വിദേശ ഭാഷ ചിത്രം-എ സെപറേഷന്‍

 

സഹനടന്‍-കിസ്റ്റഫര്‍ പഌമ്മര്‍(ബിഗിനേഴ്‌സ്)

 

സഹനടി-ഒക്‌ടേവിയ സ്‌പെന്‍സര്‍(ദി ഹെല്‍പ്)

 

മികച്ച തിരക്കഥ-വുഡി അലന്‍(മിഡ്‌നൈറ്റ് ഇന്‍ പാരീസ്)

 

അവലംബിത തിരക്കഥ-അലക്‌സാണ്ടര്‍ പയനി(ദി ഡിസന്റ്‌സ്)

 

ചിത്ര സന്നിവേശം-(ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റൂ)

 

ശബ്ദസങ്കലനം-ടോം ഫ്ലാഷ്മാന്‍, ജോണ്‍ മിഡ്ഗലെ(ഹ്യൂഗോ)

 

ശബ്ദസന്നിവേശം-ഫിലിപ്പ് സ്റ്റോക്‌സ്റ്റണ്‍, യൂജിന്‍ ഗിയേര്‍ട്ടി (ഹ്യൂഗോ)

 

ഛായാഗ്രഹണം-റോബര്‍ട്ട് റിച്ചാര്‍ഡ് സണ്‍(ഹ്യൂഗോ)

 

സംഗീതം-ബ്രെറ്റ് മക്കന്‍സി(മാന്‍ ഓര്‍ മപ്പറ്റ്)

 

പശ്ചാത്തല സംഗീതം-ലുഡോവിക് ബോഴ്‌സ്(ദി ആര്‍ട്ടിസ്റ്റ്)

 

കലാസംവിധാനം-ഡാന്റെ ഫെരറ്റി(ഹ്യൂഗോ)

 

വസ്ത്രാലങ്കാരം-മാര്‍ക്ക് ബ്രിഡിജിസ്(ദി ആര്‍ട്ടിസ്റ്റ്)

 

സഹനടി-ഒക്‌ടേവിയ സ്‌പെന്‍സര്‍(ദ ഹെല്‍പ്)

 

ചമയം-മാര്‍ക് കുളിയര്‍, ജെ റോയ് ഹെലന്‍ഡ്(ദി അയണ്‍ ലേഡി)

 

മികച്ച ഡോക്യുമെന്ററി-അണ്‍ ഡിഫറ്റഡ്

 

മികച്ച ആനിമേഷന്‍ ചിത്രം-റാങ്കോ

 

ഹ്രസ്വ ചിത്രം(ലൈവ് ആക്ഷന്‍)-ദി ഷോര്‍

 

ഹ്രസ്വചിത്രം(ആനിമേറ്റഡ്)-ദി ഫന്റാസ്റ്റിക് ഫ്ലൈയിങ് ബുക്‌സ് ഓഫ് മി. മോറിസ് ലെസ്‌മോര്‍

 

വിഷ്വല്‍ ഇഫക്ട്‌സ്-റോബ് ലെഗാറ്റോ, ജോസ് വില്യംസ്, ബെന്‍ ഗ്രോസ്മാന്‍, അലക്‌സ് ഹെന്നിങ്(ഹ്യൂഗോ)

Newsletter