10May2012

പി.സി. തോമസിന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ ശാന്തിയാത്ര


എറണാകുളം: മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് ശാന്തിയാത്ര തുടങ്ങി. എറണാകുളത്ത് ഗാന്ധിപ്രതിമയില്‍ മാല ചാര്‍ത്തി ആരംഭിച്ച ശാന്തിയാത്ര ഫിബ്രവരി 16ന് കുമളിയില്‍ സമാപിക്കും.

 

പ്രശ്‌നം രമ്യമായി പരിഹരിക്കുക, തമിഴ്‌നാട്ടിലുള്ള മലയാളികളുടെയും കേരളത്തിലുള്ള തമിഴ്‌നാട്ടുകാരുടെയും സുരക്ഷ ഉറപ്പുവരുത്തുക, നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പി.സി. തോമസിന്റെ നേതൃത്വത്തില്‍ 225കിലോമീറ്റര്‍ പദയാത്ര സംഘടിപ്പിച്ചത്.

Newsletter