ഇന്ത്യയ്ക്ക് സഹായം: ബ്രിട്ടനില്‍ പ്രതിഷേധം
- Last Updated on 06 February 2012
- Hits: 81
ലണ്ടന്‍: വികസ്വര രാജ്യമായ ഇന്ത്യയ്ക്ക് വന്‍തോതില്‍ ധനസഹായം നല്‍കുന്നതിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം രൂക്ഷമാകുന്നു. അടുത്ത ദിവസം 1000 കോടി ഡോളറിലേറെ ചെലവഴിച്ച് 126 ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതോടെ പ്രതിഷേധം കടുത്തിരിക്കുകയാണ്. ഇതോടെ
ഇക്കാര്യത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രതിരോധിക്കുക ഡേവിഡ് കാമറൂണ്‍ സര്‍ക്കാറിന് വിഷമകരമായിരിക്കുകയാണ്.
ഇന്ത്യന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി രാജ്യസഭയില്‍ കഴിഞ്ഞദിവസം ബ്രിട്ടന്റെ ധനസഹായത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം സണ്‍ഡേ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ധനസഹായം തുച്ഛമാണെന്ന തരത്തില്‍ അത്തരം അപ്പക്കഷ്ണങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടെ '' ന്ന് പ്രണബ് പറഞ്ഞതായാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട്. ബ്രിട്ടന് പകരം ഫ്രാന്‍സില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതും വിമര്‍ശനം ഇരട്ടിയാക്കി.
എന്നാല്‍ ബ്രിട്ടന്റെ ധനസഹായം ഇന്ത്യയ്ക്ക് അത്യാവശ്യമാണെന്നും അതിനാല്‍ ഇത് അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നുമാണ് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പ്രതികരിച്ചത്.പ്രതിവര്‍ഷം 2100കോടിരൂപയാണ് ബ്രിട്ടന്‍ ഇന്ത്യയ്ക്ക് സഹായമായി നല്‍കുന്നത്.