തര്‍ക്കപ്രദേശത്ത് ദക്ഷിണ കൊറിയന്‍ സൈനികാഭ്യാസം
- Last Updated on 20 February 2012
- Hits: 1
സിയോള്‍: ഉത്തരകൊറിയയുമായി സമുദ്രാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തെ ദ്വീപുകളില്‍ ദക്ഷിണ കൊറിയ സൈനികാഭ്യാസം തുടങ്ങി. ദക്ഷിണ കൊറിയന്‍ നടപടിയെ സൈനികപ്രകോപനമെന്ന് ഉത്തരകൊറിയ വിശേഷിപ്പിച്ചു.
സൈനികാഭ്യാസത്തെക്കുറിച്ച് ദക്ഷിണകൊറിയ ഞായറാഴ്ചയാണ് വെളിപ്പെടുത്തിയത്. തങ്ങളുടെ അതിര്‍ത്തി കാക്കാനായി ചോരകൊടുക്കാന്‍ മടിയില്ലെന്നാണ് ഉത്തരകൊറിയന്‍ സൈന്യം പ്രതികരിച്ചത്.
2010 ല്‍ ഉത്തരകൊറിയന്‍ ആക്രമണത്തില്‍ നാല് ദക്ഷിണകൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ട സ്ഥലത്താണ് സൈനികാഭ്യാസം നടക്കുന്നത്. ദ്വീപിലെ താമസക്കാരോട് സുരക്ഷാ അറകളില്‍ താമസിക്കാനും ദക്ഷിണ കൊറിയ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1953 മുതല്‍ ഈ പ്രദേശത്തെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിലാണ്. രണ്ടുമാസം മുമ്പ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്‍ മരിച്ചതോടെ പ്രദേശത്തെ സംഘര്‍ഷം കൂടിയിരിക്കുകയാണ്.