28March2012

Breaking News
സെല്‍വരാജ് ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി
ആത്മാഹൂതിയ്ക്ക് ശ്രമിച്ച ടിബറ്റ് പ്രക്ഷോഭകന്‍ മരിച്ചു
ഫേസ്ബുക്കിന് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ വേണം
ഏഷ്യയില്‍ മിസൈല്‍ കവചത്തിന് യു.എസ്. നീക്കം
തിരക്കഥാകൃത്ത് ടി ദാമോദരന്‍ അന്തരിച്ചു
ആയുധക്ഷാമമെന്ന് കരസേനാമേധാവിയുടെ കത്ത്‌
വി.കെ.സിങിനെതിരെ മാനനഷ്ടക്കേസ്
അഴിമതിക്കെതിരെ കര്‍ശന നടപടിയെന്ന് ആന്റണി
കുഴിബോംബ് സ്‌ഫോടനത്തില്‍ 15 ജവാന്മാര്‍ കൊല്ലപ്പെട്ടു
ആണവതീവ്രവാദം മുഖ്യ ഭീഷണി: മന്‍മോഹന്‍ സിങ്‌

നയതന്ത്ര സമ്മര്‍ദം ശക്തമാക്കി ഇറ്റലി; വഴങ്ങാതെ ഇന്ത്യ

ന്യൂഡല്‍ഹി: കൊല്ലത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാഭടന്മാര്‍ വെടിവെച്ചുകൊന്ന കേസില്‍ ഇന്ത്യന്‍ കോടതി തന്നെ തീരുമാനിക്കുമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കും.

 

സുരക്ഷാഭടന്മാരെ ഇറ്റാലിയന്‍ നിയമത്തിനോ ഏതെങ്കിലും അന്താരാഷ്ട്രകോടതിക്കോ വിട്ടുനല്‍കണമെന്ന വാദത്തിനോട് ഇന്ത്യ യോജിക്കുന്നില്ല എന്ന് വിദേശമന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി. എന്നാല്‍ ഇറ്റലിയുടെ നയതന്ത്രസമ്മര്‍ദം തുടരുകയാണ്. ഇറ്റാലിയന്‍ ഉപവിദേശകാര്യമന്ത്രി സ്റ്റെഫാന്‍ ദ് മിസ്ത്യൂറ രണ്ട് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ബുധനാഴ്ച ഡല്‍ഹിയില്‍ എത്തും. വിദേശമന്ത്രി ഗിയുലിയോ തെര്‍സി അടുത്ത ചൊവ്വാഴ്ച ഇന്ത്യയില്‍ എത്തും. എന്നാല്‍ ഇത് മുമ്പേ തീരുമാനിച്ച സന്ദര്‍ശനമാണ് എന്ന് വിദേശമന്ത്രാലയം പറഞ്ഞു.

വെടിവെപ്പു നടന്നത് അന്താരാഷ്ട്ര സമുദ്രത്തിലായിരുന്നു എന്ന വാദമാണ് ഇറ്റലി പ്രധാനമായും ഉന്നയിക്കുന്നത്. പക്ഷേ, ഇന്ത്യയ്ക്കു പുറത്ത് ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വ്യക്തമായ നിര്‍ദേശമുണ്ട്.

ഇതിനിടെ, മത്സ്യത്തൊഴിലാളികള്‍ക്കു നേരേ വെടിയുതിര്‍ത്തത് ഇറ്റലിയുടെ കപ്പലില്‍ നിന്നാണ് എന്നതിനു തെളിവില്ല എന്ന മട്ടില്‍ ചില വിദേശമാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചു. ഇത് വെടി വെക്കാനുപയോഗിച്ച സാമഗ്രികളില്‍നിന്ന് ഇന്ത്യന്‍ ബോട്ടിലുണ്ടായ പാടുകളില്‍നിന്ന് കണ്ടെത്താവുന്ന കാര്യമാണ്. കേസ് ഇപ്പോള്‍ അന്വേഷണ ഘട്ടത്തിലിരിക്കുന്നതേയുള്ളൂ. ഒരു ഗ്രീക്ക് ടാങ്കര്‍ സമുദ്രത്തിന്റെ ഈ ഭാഗത്ത് വെച്ച് കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായി എന്ന വാര്‍ത്തയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് തെറ്റാണെന്ന് വിദേശമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം പ്രശ്‌നത്തില്‍ നയതന്ത്ര പരിഹാരം ഉണ്ടാവാത്തത് കേരത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടാണെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രി ഗിയുലിയോ തെര്‍സി റോമില്‍ കുറ്റപ്പെടുത്തി. പ്രശ്‌നത്തില്‍ ഇന്ത്യന്‍ അധികൃതര്‍ വികാരത്തിന് അടിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം വിദേശമന്ത്രി എസ്.എം. കൃഷ്ണയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

Newsletter