ആക്രമണ പരമ്പര; ഫ്രാന്‍സില്‍ ജാഗ്രത
- Last Updated on 21 March 2012
- Hits: 3
ടുളുസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ജൂത സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ അക്രമി സംഭവം സ്വയം ക്യാമറയില്‍ പകര്‍ത്തിയിരുന്നതായി ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രി പറഞ്ഞു. കഴുത്തില്‍ തൂക്കിയിട്ട ക്യാമറ ഉപയോഗിച്ചാണ് അക്രമി വെടിവെപ്പ് പകര്‍ത്തിയത്. അക്രമ പരമ്പരയുടെ പശ്ചാത്തലത്തില്‍ കൊലയാളിക്കെതിരെ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് അതിജാഗ്രതാ നിര്‍ദേശം പ്രഖ്യാപിക്കുകയും ചെയ്തു.
ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് അക്രമ സംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ തോക്കും സ്‌കൂട്ടറുമാണ് മൂന്നിടത്തും ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ടുളുസിലെ ജൂത സ്‌കൂളില്‍ ക്ലാസ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ഉണ്ടായ ആക്രമണത്തില്‍ അധ്യാപകനും മൂന്ന് വിദ്യാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ്‌ചെയ്യാന്‍ വിധം തെളിവുകളൊന്നും പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.