എന്‍ട്രിയിലൂടെ രഞ്ജിനി ഹരിദാസിന്റെ എന്‍ട്രി
- Last Updated on 14 April 2012
- Hits: 13
ഐഡിയ സ്റ്റാര്‍ സിങറിന്റെ നട്ടെല്ലാണ് രഞ്ജിനി ഹരിദാസ് എന്ന അവതാരക. വാക്കുകള്‍ക്ക് ഫുള്‍സ്റ്റോപ്പില്ലാത്ത ഈ സൂപ്പര്‍ ആങ്കറിന്റെ സൂപ്പര്‍ പെര്‍ഫോമന്‍സിന് ആരാധകര്‍ ഏറെയാണ്. എന്തിനോടും നെവര്‍മൈന്‍ഡ് ആറ്റിറ്റിയൂഡ് പുലര്‍ത്തുന്ന രഞ്ജിനി ഇപ്പോള്‍ മലയാള സിനിമയില്‍ നായികയാകുന്നു. രാജേഷ് അമനക്കര കഥയെഴുതി സംവിധാനം ചെയ്യുന്ന എന്‍ട്രിയിലൂടെയാണ് രഞ്ജിനിയുടെ എന്‍ട്രി.
ബാബുരാജ്, ഭഗത്, അശോകന്‍, സുരേഷ്‌കൃഷ്ണ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എസ്. രാജു, ആകാശ്, നിഷാല്‍, അര്‍ജുന്‍, രവി, കണ്ണന്‍ പട്ടാമ്പി, ജിന്‍സ് ഭാസ്‌കര്‍, രാജാസാഹിബ്, നേഹ, സിജാറോസ്, അദിതി ചൗധരി, കുളപ്പുള്ളി ലീല, റോസ്‌ലിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നിര്‍മാണം-അതുല്യ അശോക്, ഛായാഗ്രഹണം-രമാ തുളസി.