മുരുകദോസിന്റെ 'തുപ്പാക്കി' സംഘത്തില്‍ ജയറാമും
- Last Updated on 16 February 2012
- Hits: 22
ജയറാമിനെ തേടി തമിഴകത്ത് നിന്ന് മികച്ചൊരു വേഷം കൂടി. ഗജനി, ഏഴാം അറിവ് തുടങ്ങിയ വമ്പന്‍ സിനിമകള്‍ ഒരുക്കിയ എ.ആര്‍ മുരുകദോസ് വിജയിനെ നായകനാക്കിയെടുക്കുന്ന 'തുപ്പാക്കി' എന്ന പുതിയ ചിത്രത്തിലാണ് ജയറാം ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുക. 'മുരുകദോസ് കഥാപാത്രത്തെ
കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ത്രില്ലിലായി, സമ്മതം മൂളുകയും ചെയ്തു-ജയറാം പറഞ്ഞു.
തമിഴകത്ത് നിലനില്‍ക്കുന്ന സംഘടനകള്‍ തമ്മിലുള്ള പോര് പരിഹരിച്ചാല്‍ ഉടന്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. നെഗറ്റീവ് കാരക്ടറാണോ ചിത്രത്തില്‍ എന്ന് വ്യക്തമാക്കാന്‍ ജയറാം തയാറായില്ല. പഞ്ചതന്ത്രം, തെന്നാലി തുടങ്ങിയ കമലാഹസ്സന്‍ ചിത്രങ്ങളില്‍ പക്കാ തമാശ വേഷങ്ങളിലായിരുന്നെങ്കില്‍ സരോജയിലും, ധാം ധൂമിലും ഏറെ വ്യത്യസ്തമായ വില്ലന്‍ വേഷങ്ങളിലാണ് ജയറാം പ്രത്യക്ഷപ്പെട്ടത്. തുപ്പാക്കിയിലെ വേഷവും ഈ ശ്രേണിയിലുള്ളത് തന്നെയോ. അറിയാന്‍ ഇനിയും കാത്തിരിക്കാം.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് ധനു നിര്‍മ്മിക്കുന്ന 'തുപ്പാക്കി'യുടെ ഛായാഗ്രഹണം സന്തോഷ് ശിവനാണ് നിര്‍വഹിക്കുന്നത്. 70 കോടി രൂപയാണ് തുപ്പാക്കിയുടെ നിര്‍മ്മാണച്ചിലവ്.