22April2012

Breaking News
ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരുടെ വിവരം പുറത്തുവിടുന്നത് ആലോചനയില്‍-തിരുവഞ്ചൂര്‍
സ്വന്തം ചാനലും പത്രവും തുടങ്ങുമെന്ന് മമത
എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ല: മുഖ്യമന്ത്രി
ലീഗുമായി നല്ല ബന്ധം: ചെന്നിത്തല
അപമാനം സഹിച്ച് മുന്നണിയില്‍ തുടരാനാവില്ല: ലീഗ്‌
ആഫ്രിക്കയില്‍ അളവറ്റ ജലസമ്പത്തെന്ന് ശാസ്ത്രജ്ഞര്‍

മുസ്‌ലിം ലീഗിനെതിരെ കെ.മുരളീധരന്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് വീണ്ടും കെ.മുരളീധരന്റെ രൂക്ഷവിമര്‍ശനം. കൂടെയിരുന്ന് പാര പണിയുന്ന ഏര്‍പ്പാട് നിര്‍ത്തിയില്ലെങ്കില്‍ പലതും തുറന്നുപറയേണ്ടിവരും. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഒരു മതത്തിന്റെയും അവകാശം തീറെഴുതിക്കൊടുത്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മന്ത്രി ആര്യാടന്‍ മുഹമ്മദിന് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ സ്വീകരണം നല്‍കിയ വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം. ''ഇങ്ങനെപോയാല്‍ ഞങ്ങള്‍ക്കും പലതും പറയേണ്ടിവരും. സംസ്ഥാന പ്രസിഡന്‍റിനെ കാണുമ്പോള്‍ അഖിലേന്ത്യാ പ്രസിഡന്‍റ് മടിക്കുത്തഴിക്കുന്ന പാര്‍ട്ടിയെന്നൊക്കെ പറയേണ്ടിവരും'' - മുരളീധരന്‍ പറഞ്ഞു.

''മലപ്പുറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രകടനം നടത്തുന്നു. ഞങ്ങള്‍ക്കെതിരെ യുവജനനേതാക്കളെക്കൊണ്ട് അശ്ലീലം പറയിക്കുന്നു. എന്നിട്ട് തിരുവനന്തപുരത്തു വന്ന് ഒറ്റക്കെട്ടാണെന്നു പറഞ്ഞാല്‍ അത് ഐക്യമാവില്ല. ഞങ്ങളൊക്കെ രാഷ്ട്രീയ നിലപാടുകളെയേ വിമര്‍ശിച്ചിട്ടുള്ളൂ. ആരെയും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല.

ഏതെങ്കിലും മതത്തിന് പ്രാതിനിധ്യം കുറവാണെങ്കില്‍ അത് പരിഹരിക്കാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് അത് പരിഹരിക്കും. ജാതിയുടെയും മതത്തിന്റെയും പേരില്‍ കിട്ടിയവരും കിട്ടാത്തവരും തമ്മില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നു. നിര്‍ഭാഗ്യകരമായ സാമുദായിക സംഘര്‍ഷത്തിന് ഇതു കാരണമായിട്ടുണ്ട്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള വര്‍ഗീയ സംഘട്ടനത്തിലേക്ക് നാളെയിത് നയിക്കുമോ എന്ന് ഭയപ്പെടുകയാണ് തന്നെപ്പോലുള്ളവര്‍.

കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന് ആര്യാടനെ കുരിശില്‍ തറയ്ക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. ആര്യാടന്റെ കൂടെ ഞാനുണ്ട്. ഇപ്പോള്‍ ആര്യാടനെ ഹിന്ദുസമൂഹത്തിന്റെയും എന്നെ നായര്‍ സമുദായത്തിന്റെയും വക്താവായി ചിത്രീകരിക്കുകയാണ് ''- മുരളീധരന്‍ പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച ആര്യാടന്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടന്നില്ല.

Newsletter