'ഭൂലോക' നായികയായി അമല പോള്‍
- Last Updated on 17 March 2012
- Hits: 10
തുടര്‍ച്ചയായ ഹിറ്റുകളുമായി കോളിവുഡില്‍ വിജയസോപനം തീര്‍ത്ത അമല പോള്‍ ഇനി ഭൂലോക നായികയും. എന്‍ കല്യാണകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഭൂലോകം'. ചിത്രത്തില്‍ ജയം രവിയാണ് അമല പോളിന്റെ ജോഡി. ഇതാദ്യയാണ് അമല പോള്‍ ജയം രവിയുടെ നായികയായി അഭിനയിക്കുന്നത്.
ഒരു കിക്ക് ബോക്‌സറുടെ കഥ പറയുന്ന ചിത്രത്തിനായി ജയം രവി കഠിനമായ പരിശീലനത്തിലാണ്. മലയാളിയായ അസിന്‍ നായികയായ എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയില്‍ ബോക്‌സിങ് താരത്തിന്റെ വേഷത്തില്‍ ജയം രവി മുമ്പ് അഭിനയിച്ചിട്ടുണ്ട്.
'വേട്ടൈ'യ്ക്ക് പിന്നാലെ 'മുപ്പഴൊതും ഉന്‍ കര്‍പ്പനൈക'ളും തെലുങ്ക് ചിത്രം മൊഴിമാറ്റിയ 'സോദുപ്പുവദ് എപ്പഡി'യും ഹിറ്റായതോടെ ഒന്നാം നിര നായികയായി മാറിയിരിക്കുകയാണ് അമല പോള്‍.