24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Sports Tennis മയാമി ഓപ്പണ്‍: ദ്യോക്കോവിച്ച് മറെയ്‌ക്കെതിരെ

മയാമി ഓപ്പണ്‍: ദ്യോക്കോവിച്ച് മറെയ്‌ക്കെതിരെ

മയാമി(അമേരിക്ക): മിയാമി ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ച്-ആന്‍ഡി മറെ ഫൈനല്‍.
ലോക ഒന്നാംനമ്പറും ഒന്നാംസീഡുമായ ദ്യോക്കോവിച്ച് സെമിയില്‍ അര്‍ജന്റീനയുടെ 21-ാം സീഡായ യുവാന്‍ മൊണോക്കോയെയാണ് തകര്‍ത്തത്(6-0, 7-6). 

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വിജയത്തിനു ശേഷം സെര്‍ബ് താരത്തിന്റെ ആദ്യഫൈനലാണ് മിയാമിയില്‍. 
2009-ലെ ജേതാവായ ബ്രിട്ടീഷ് നാലാം സീഡ് മറെ സെമി കളിക്കാതെയാണ് ഫൈനലിലേക്ക് മുന്നേറിയത്. പരിക്കുമൂലം എതിരാളി സ്പാനിഷ് രണ്ടാംസീഡ് റാഫേല്‍ നഡാല്‍ പിന്‍മാറുകയായിരുന്നു.
ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് -റാഡെക് സ്റ്റെപ്പാനെക് സഖ്യം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മാക്‌സ് മിര്‍നി-ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെ നേരിടും. 
വനിതാ സിംഗിള്‍സില്‍ മരിയ ഷറപ്പോറയും അഗ്‌നീഷിയ റെഡ്‌വാന്‍സ്‌കയും തമ്മിലാണ് ഫൈനല്‍...

Newsletter