മയാമി ഓപ്പണ്‍: ദ്യോക്കോവിച്ച് മറെയ്ക്കെതിരെ
- Last Updated on 01 April 2012
- Hits: 8
മയാമി(അമേരിക്ക): മിയാമി ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ച്-ആന്‍ഡി മറെ ഫൈനല്‍.
ലോക ഒന്നാംനമ്പറും ഒന്നാംസീഡുമായ ദ്യോക്കോവിച്ച് സെമിയില്‍ അര്‍ജന്റീനയുടെ 21-ാം സീഡായ യുവാന്‍ മൊണോക്കോയെയാണ് തകര്‍ത്തത്(6-0, 7-6).
ഓസ്ട്രേലിയന്‍ ഓപ്പണിലെ വിജയത്തിനു ശേഷം സെര്‍ബ് താരത്തിന്റെ ആദ്യഫൈനലാണ് മിയാമിയില്‍.
2009-ലെ ജേതാവായ ബ്രിട്ടീഷ് നാലാം സീഡ് മറെ സെമി കളിക്കാതെയാണ് ഫൈനലിലേക്ക് മുന്നേറിയത്. പരിക്കുമൂലം എതിരാളി സ്പാനിഷ് രണ്ടാംസീഡ് റാഫേല്‍ നഡാല്‍ പിന്മാറുകയായിരുന്നു.
ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് -റാഡെക് സ്റ്റെപ്പാനെക് സഖ്യം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മാക്സ് മിര്‍നി-ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെ നേരിടും.
വനിതാ സിംഗിള്‍സില്‍ മരിയ ഷറപ്പോറയും അഗ്നീഷിയ റെഡ്വാന്സ്കയും തമ്മിലാണ് ഫൈനല്‍...