സീമ അന്റില്‍ ഒളിംപിക്‌സിന് യോഗ്യത നേടി
- Last Updated on 25 March 2012
- Hits: 6
ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ഡിസ്‌കസ് ത്രോ താരം സീമ അന്റില്‍ ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വച്ചാണ് സീമ യോഗ്യതാ മാര്‍ക്ക് പിന്നിട്ടത്. 62.60 മീറ്റര്‍ എറിഞ്ഞ സീമ എ ക്വാര്‍ളിഫൈയിങ് സ്റ്റാന്‍ഡേഡ് സ്വന്തമാക്കി. തന്റെ ആദ്യ ഉദ്യമത്തിലാണ് സീമ ഈ ദൂരം താണ്ടിയത്. ഒളിംപിക് യോഗ്യതാ മാര്‍ക്ക്
താണ്ടിയതോടെ സീമ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി.
തനിക്ക് വേണമെങ്കില്‍ 64 ദൂരം എറിയാമായിരുന്നെങ്കിലും ഒളിംപിക്‌സ് മുന്നില്‍ കണ്ട് കോച്ച് അത് തടയുകയായിരുന്നെന്ന് സീമ പറഞ്ഞു. 64.84 മീറ്ററാണ് സീമയുടെ പേരിലുുള്ള ദേശീയ റെക്കോഡ്.
കോച്ച് ടോണി സിയാറെല്ലിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ ആറു മാസമായി സീമ ഇവിടെ പരിശീലനം നടത്തിവരികയായിരുന്നു.
ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് സീമ അന്റില്‍. ഡിസ്‌കസ് ത്രോ താരങ്ങളായ കൃഷണ പൂനിയ, വികാസ് ഗൗഡ എന്നിവരാണ് മറ്റ് അത്‌ലറ്റുകള്‍.