ത്രിരാഷ്ട്ര പരമ്പര: ഇന്ത്യയ്ക്ക് നാലുവിക്കറ്റ് ജയം
- Last Updated on 08 February 2012
- Hits: 20
ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ 48 റണ്‍സും ചന്ദിമാല്‍ 64 റണ്‍സുമെടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ വിജയം കണ്ടു.
സെവാഗ് 10, രോഹിത് ശര്‍മ്മ 10, ധോനി 4, ജഡേജ 24, അശ്വിന്‍ 30 എന്നിങ്ങനെയാണ് സ്‌കോര്‍ നില. അശ്വിന്‍ മൂന്നും സഹീര്‍ രണ്ടും വിക്കറ്റെടുത്തു. വിനയ്കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ലങ്കയ്ക്ക് വേണ്ടി മാത്യൂസ് രണ്ടും മല്ലിംഗ, പ്രസാദ്, പെരേര എന്നിവര്‍ ഓരോ വിക്കറ്റും വീതമെടുത്തു.
ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഇന്ത്യന്‍ താരം അശ്വിനാണ് കളിയിലെ താരം. ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനിയും വൈസ് ക്യാപ്റ്റന്‍ സെവാഗും ഒന്നിച്ചുകളിക്കുന്ന ആദ്യ ഏകദിനമായിരുന്നു ഇത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു.