ഡെക്കാണിന് വീണ്ടും തോല്‍വി
- Last Updated on 09 May 2012
- Hits: 4
ഹൈദരാബാദ്: ഐ.പി.എല്‍ പോയന്റ് പട്ടികയുടെ കീഴറ്റത്ത് സ്ഥാനമുറപ്പിച്ച ഡെക്കാണ്‍ ചാര്‍ജേഴ്‌സിന് ഒമ്പതാം തോല്‍വി. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 25 റണ്‍സിനാണ് ഡെക്കാണ്‍ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്ത കിങ്‌സിനെതിരെ ഡെക്കാണിന് 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണര്‍ മന്‍ദീപ് സിങ്ങിന്റെ (48 പന്തില്‍ 75) മികവിലാണ് കിങ്‌സ് ഇലവമികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 75 റണ്‍സെടുത്ത മന്‍ദീപിന്റെ പ്രകടനമാണ് സ്‌കോറിങ്ങിനെ സഹായിച്ചത്. 18 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 28 റണ്‍സെടുത്ത ഡേവിഡ് മില്ലറും കിങ്‌സിന് കരുത്തേകി.