ഡെയര്‍ഡെവിള്‍സിനെ തോല്പിച്ച് കൊല്‍ക്കത്ത കുതിക്കുന്നു
- Last Updated on 08 May 2012
- Hits: 2
ഡല്‍ഹി: ഐ.പി.എല്‍. ക്രിക്കറ്റില്‍ മുമ്പന്മാരുടെ പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ബാറ്റ്‌സ്മാന്മാര്‍ കൈവിട്ട കളിയില്‍ ഡല്‍ഹി ആറു വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റു ചെയ്ത ഡല്‍ഹിയ്ക്ക് ഫിറോസ് ഷാ കോട്‌ലയിലെ മികച്ച ബാറ്റിങ് ട്രാക്കില്‍ 153
റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എട്ടു പന്തുകള്‍ ബാക്കിനില്‌ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. കൊല്‍ക്കത്തയുടെ അപരാജിതമായ ഏഴാമത്തെ മത്സരമായിരുന്നു ഇത്. തുടര്‍ച്ചയായ നാലാമത്തെ വിജയവും. കഴിഞ്ഞ ഏഴ് കളികളില്‍ മൂന്നാമത്തേത് മഴമൂലം തടസ്സപ്പെട്ടതിനാല്‍ കൊല്‍ക്കത്തയ്ക്ക് ഡെക്കാണ്‍ ചാര്‍ജേഴ്‌സുമായി പോയന്റ് പങ്കുവെക്കേണ്ടി വന്നിരുന്നു. ജയത്തോടെ 17 പോയന്റുമായാണ് കൊല്‍ക്കത്ത പട്ടികയില്‍ ഒന്നാമതെത്തിയത്. രണ്ടാമതുള്ള ഡല്‍ഹിക്ക് 16 പോയന്റാണുള്ളത്. മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച കൊല്‍ക്കത്തയുടെ ജാക്ക് കാലിസ് ( 30 റണ്‍സും രണ്ടു വിക്കറ്റും) കളിയിലെ കേമനായി. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ 8ന് 153; കൊല്‍ക്കത്ത 20 ഓവറില്‍ 4ന് 154.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ഗൗതം ഗംഭീറും(21 പന്തില്‍ 36) മെക്കല്ല(56)വും ചേര്‍ന്ന് ഏഴ് ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത് കൊല്‍ക്കത്തയ്ക്ക് നല്ല തുടക്കമേകി. പിന്നീടുവന്ന ഓള്‍റൗണ്ടര്‍ ജാക്ക് കാലിസും(30) നന്നായി ബാറ്റു ചെയ്തതോടെ കൊല്‍ക്കത്ത വിജയം ഉറപ്പിച്ചു. ഉമേഷ് യാദവിന്റെ നാലാം ഓവറില്‍ ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്തായെങ്കിലും കൊല്‍ക്കത്ത വിജയത്തിന്റെ പടിവാതില്‍ക്കലെത്തിയിരുന്നു. മനോജ് തിവാരിയെ(8) പുറത്താക്കി മോണെ മോര്‍ക്കല്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ( മലിംഗയ്ക്കും മോര്‍ക്കലിനും 20 വിക്കറ്റ് വീതം) മടങ്ങിയെത്തിയെങ്കിലും കൊല്‍ക്കത്തയുടെ വിജയക്കുതിപ്പ് തടയാനായില്ല.
ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍(22 പന്തില്‍ 36), മഹേല ജയവര്‍ധനെ(27 പന്തില്‍ 30), ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗ് (9 പന്തില്‍ 23), ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (19 പന്തില്‍ 21) എന്നിവരുടെ ബാറ്റിങ്ങാണ് ഡല്‍ഹിക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
സ്‌കോര്‍ബോര്‍ഡ്
ഡല്‍ഹി
വാര്‍ണര്‍ സി മെക്കല്ലം ബി കാലിസ് 21(19,2,1), സെവാഗ് എല്‍ബിഡബ്ല്യു കാലിസ് 23(9,3,1), ജയവര്‍ധനെ റണ്ണൗട്ട് 30(27,3,1), ടെയ്‌ലര്‍ സി ഭാട്ടിയ ബി സംഗ്‌വാന്‍ 16(27,0,0), ഇര്‍ഫാന്‍ പഠാന്‍ സ്റ്റംപ്ഡ് മെക്കല്ലം ബി നരൈന്‍ 36(22,4,1), നഗര്‍ ബി ലീ 10(7,1,0), ഓജ സി മനോജ് തിവാരി ബി നരൈന്‍ 2(6), നദീം നോട്ടൗട്ട് 0, ആറോണ്‍ റണ്ണൗട്ട് 1(1), എക്‌സ്ട്രാസ് 14, ആകെ 20 ഓവറില്‍ 9ന് 153.
വിക്കറ്റുവീഴ്ച: 1-40, 2-49, 3-95, 4-100, 5-125, 6-146, 7-152, 8-152, 9-153.
ബൗളിങ്: ലീ 4-1-39-1, സംഗ്‌വാന്‍ 4-0-42-1, കാലിസ് 4-0-20-2, നരൈന്‍ 4-0-23-2, ഭാട്ടിയ 4-0-26-0.
കൊല്‍ക്കത്ത
മെക്കല്ലം സി സെവാഗ് ബി യാദവ് 56(44,7,0), ഗംഭീര്‍ ബി ആറോണ്‍ 36(21,4,1), കാലിസ് സി നമന്‍ ഓജ ബി യാദവ് 30(27,3,0), മനോജ് തിവാരി സി ഇര്‍ഫാന്‍ ബി മോര്‍ക്കല്‍ 8(6,0,0), യൂസഫ് പഠാന്‍ നോട്ടൗട്ട് 7(11,0,0), ദാസ് നോട്ടൗട്ട് 1(3), എക്‌സ്ട്രാസ് 16, ആകെ 18.4 ഓവറില്‍ 4ന് 154.
വിക്കറ്റുവീഴ്ച: 1-68, 2-128, 3-128, 4-147.
ബൗളിങ്: ഇര്‍ഫാന്‍ പഠാന്‍ 3-0-28-0, നദീം 4-0-32-0, മോണെ മോര്‍ക്കല്‍ 4-0-35-1, ഉമേഷ് യാദവ് 4-0-30-2, ആറോണ്‍ 3.4-0-20-1.