24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Sports Cricket മുംബൈ ഇന്ത്യന്‍സിന് ആവേശ വിജയം

മുംബൈ ഇന്ത്യന്‍സിന് ആവേശ വിജയം

ബാംഗ്ലൂര്‍: ദക്ഷിണാഫ്രിക്കക്കാരന്‍ എ.ബി ഡിവില്ലിയേഴ്‌സിന്റെ മാരക പ്രഹരത്തില്‍ (17 പന്തില്‍ 47നോട്ടൗട്ട്) ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരെ അഞ്ചുവിക്കറ്റ് ജയം. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം ഡിവില്ലിയേഴ്‌സ് കത്തിക്കയറിയപ്പോള്‍, ബാംഗ്ലൂരിന് ഏഴ് പന്തുകള്‍ ശേഷിക്കെ വിജയമെത്തി. സ്‌കോര്‍ ഡെക്കാണ്‍ രണ്ടിന് 181. ബാംഗ്ലൂര്‍ 18.5

ഓവറില്‍ അഞ്ചിന് 185. 

ദില്‍ഷനും (71) ഗെയ്‌ലും (26) നല്‍കിയ അടിത്തറയില്‍നിന്നായിരുന്നു ഡി വില്ലിയേഴ്‌സിന്റെ വെടിക്കെട്ട് . സ്റ്റെയ്ന്‍ എറിഞ്ഞ 18-ാം ഓവറില്‍ 23 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. 

ഡെക്കാണിനുവേണ്ടി ആദ്യമായിറങ്ങിയ ഓസ്‌ട്രേലിയക്കാരന്‍ ഡാനിയേല്‍ ഹാരിസ് (41 പന്തില്‍ 47) തുടങ്ങിവെച്ച വെടിക്കെട്ട് ശിഖര്‍ ധവാനും (52 പന്തില്‍ 73 നോട്ടൗട്ട്) കാമറോണ്‍ വൈറ്റും (24 പന്തില്‍ 45) ഏറ്റെടുത്തതോടെയാണ് ഡെക്കാണ്‍ 181 റണ്‍സിലെത്തിയത്. മത്സരത്തിലരങ്ങേറിയ മലയാളി താരം പ്രശാന്ത് പരമേശ്വരന്‍ നാലോവറില്‍ 45 റണ്‍സ് വഴങ്ങിയെങ്കിലും കാമറോണ്‍ വൈറ്റിന്റെ വിക്കറ്റ് സ്വന്തമാക്കി. 

Newsletter