21May2012

Breaking News
ജഡ്ജിമാര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം 60 പരാതികള്‍
ടി.പി.വധം: മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍
വി.എസ്. ആഞ്ഞടിക്കുന്നു; പാര്‍ട്ടി അമ്പരപ്പില്‍
ടി.പി.വധം: സി.പി.എം. പ്രതിക്കൂട്ടിലെന്ന് സൈമണ്‍ ബ്രിട്ടോ
ഇറ്റലിയില്‍ ഭൂചലനം
പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു
ടി. പി. വധക്കേസന്വേഷണം ആരും അട്ടിമറിക്കില്ല-മുഖ്യമന്ത്രി
ജഗതിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
വര്‍ഷം അഞ്ച് ലക്ഷം പുതിയ വാഹനങ്ങള്‍
You are here: Home National യെദ്യൂരപ്പയുടെയും മക്കളുടെയും വീടുകളില്‍ സി.ബി.ഐ. റെയ്ഡ്

യെദ്യൂരപ്പയുടെയും മക്കളുടെയും വീടുകളില്‍ സി.ബി.ഐ. റെയ്ഡ്

ബാംഗ്ലൂര്‍: മുന്‍മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെയും മക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയ സി.ബി.ഐ സംഘം വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ബെല്ലാരിയിലെ ജിന്‍ഡാല്‍ സ്റ്റീല്‍വര്‍ക്‌സ്, സൗത്ത് വെസ്റ്റ് മൈനിങ് കമ്പനി, ഖനനവ്യവസായി ആര്‍.പ്രവീണ്‍ചന്ദ്രയുടെ വീട് എന്നിവിടങ്ങളിലും റെയ്ഡ്

നടന്നു.

അനധികൃത ഇരുമ്പയിര് ഖനനക്കേസില്‍ യെദ്യൂരപ്പയുടെയും മക്കളുടെയും പേരില്‍ സി.ബി.ഐ. കേസെടുത്തതിന് പിന്നാലെയാണ് റെയ്ഡ്. യെദ്യൂരപ്പയുടെയും മക്കളായ ബി.വൈ.രാഘവേന്ദ്ര എം.പി., ബി.വൈ.വിജയേന്ദ്ര, മരുമകന്‍ ആര്‍.എന്‍.സോഹന്‍കുമാര്‍ എന്നിവരുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്. യെദ്യൂരപ്പയുടെ ബാംഗ്ലൂര്‍ റേസ്‌കോഴ്‌സ് റോഡിലെയും ഡോളേഴ്‌സ് കോളനിയിലെയും വീടുകളിലും മരുമകന്റെ ഷിമോഗയിലെ വീട്ടിലും സി.ബി.ഐ. ഒരേസമയം പരിശോധന നടത്തി. യെദ്യൂരപ്പയുടെ കുടുംബത്തിന്റെ പേരിലുള്ള പ്രേരണ എജ്യുക്കേഷണല്‍ ട്രസ്റ്റ്, ധവളഗിരി പ്രോപ്പര്‍ട്ടീസ് എന്നിവയടക്കം എട്ടുസ്ഥലങ്ങളില്‍പരിശോധനനടന്നു. മുന്‍മന്ത്രി എസ്.എന്‍. കൃഷ്ണയ്യ ഷെട്ടിയുടെ വീട്ടിലും പരിശോധനയുണ്ടായി.

ഹൈദരാബാദില്‍നിന്നും ബാംഗ്ലൂരില്‍നിന്നുമുള്ള സി.ബി.ഐ.സംഘം ബുധനാഴ്ച രാവിലെ 6.15നാണ് റെയ്ഡ് തുടങ്ങിയത്. ഇത് വൈകുന്നേരംവരെ നീണ്ടു. സി.ബി.ഐ. ഐ.ജി. ലക്ഷ്മിനാരായണയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗസംഘമാണ് യെദ്യൂരപ്പയുടെ വീടുകള്‍ പരിശോധിച്ചത്.

ഷിമോഗയിലെ വീട്ടിലെത്തിയ സി.ബി.ഐ. ആരെയും പുറത്തുപോകാന്‍ അനുവദിക്കാതെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടു. ഇവിടെയുണ്ടായിരുന്ന യെദ്യൂരപ്പയുടെ മക്കളായ ബി.വൈ. ഉമാദേവി, ബി.വൈ. അരുണാദേവി, മരുമകന്‍ എസ്.ഉദയകുമാര്‍ എന്നിവരെ 11 മണിവരെ ചോദ്യംചെയ്തു. അനധികൃതഖനനത്തിനായി കമ്പനികള്‍ക്ക് ഒത്താശചെയ്തുകൊടുത്തെന്ന പരാതിയില്‍ മെയ് 11ന് സുപ്രീംകോടതി യെദ്യൂരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജാമ്യത്തിനായി അദ്ദേഹം സി.ബി.ഐ. കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

തന്റെ ബാംഗ്ലൂരിലെയും ഷിമോഗയിലെയും വീടുകളില്‍സി.ബി.ഐ. റെയ്ഡ് നടത്തി പലരേഖകളും കൊണ്ടു പോയതായി യെദ്യൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത ഖനനത്തില്‍ പങ്കില്ലെന്നും സി.ബി.ഐ. അന്വേഷണത്തോട് സഹകരിക്കുമെന്നും ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്‌സ് അധികൃതരും അറിയിച്ചു.

Newsletter