21May2012

Breaking News
ജഡ്ജിമാര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം 60 പരാതികള്‍
ടി.പി.വധം: മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍
വി.എസ്. ആഞ്ഞടിക്കുന്നു; പാര്‍ട്ടി അമ്പരപ്പില്‍
ടി.പി.വധം: സി.പി.എം. പ്രതിക്കൂട്ടിലെന്ന് സൈമണ്‍ ബ്രിട്ടോ
ഇറ്റലിയില്‍ ഭൂചലനം
പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു
ടി. പി. വധക്കേസന്വേഷണം ആരും അട്ടിമറിക്കില്ല-മുഖ്യമന്ത്രി
ജഗതിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
വര്‍ഷം അഞ്ച് ലക്ഷം പുതിയ വാഹനങ്ങള്‍
You are here: Home World ബിയറിന് കാളീദേവിയുടെ പേര്; യു.എസ്. കമ്പനി മാപ്പുപറഞ്ഞു

ബിയറിന് കാളീദേവിയുടെ പേര്; യു.എസ്. കമ്പനി മാപ്പുപറഞ്ഞു

വാഷിങ്ടണ്‍: ഹിന്ദുദേവതയായ കാളിയുടെ പേര് ബിയറിന് നല്‍കിയതില്‍ അമേരിക്കന്‍ കമ്പനി മാപ്പുപറഞ്ഞു. കാളി മാ എന്ന് ബിയറിന് പേരിട്ടത് ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇന്ത്യയുടെ പാര്‍ലമെന്‍റിലും ഉന്നയിക്കപ്പെട്ടു.

ഓറിഗണിലെ പോര്‍ട്‌ലന്‍ഡിലുള്ള ബേണ്‍സൈഡ് ബ്രൂവിങ് കമ്പനിയാണ് കാളി മാ എന്ന് ബിയറിന് പേരിട്ടത്. നാല് കൈയുള്ള കാളീദേവി ഛേദിക്കപ്പെട്ട മൂന്ന് തലകള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രമുള്ള ലേബലും മദ്യക്കുപ്പിയില്‍ പതിച്ചിരുന്നു. ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെയും സ്‌കോച്ച് ബോണറ്റ് കുരുമുളകിന്റെയും രുചിയാണ് ഈ ബിയറിന്റെ പ്രത്യേകത. 

ഹിന്ദുസമുദായത്തിന്റെ അഭ്യര്‍ഥനമാനിച്ച് ബിയര്‍ ഇറക്കുന്നത് മാറ്റിവെച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഏതെങ്കിലും വംശത്തെയോ വര്‍ഗത്തെയോ മതത്തെയോ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മദ്യത്തിന് 'കാളി മാ' എന്ന് പേരിട്ടതെന്നും പ്രസ്താവന പറയുന്നു.

'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ടെംപിള്‍ ഓഫ് ഡൂം' എന്ന സിനിമയാണ് കാളി മാ എന്ന പേരിന് പ്രചോദനമായതെന്ന് ബേണ്‍സൈഡ് ബ്രൂവിങ് ഉടമകള്‍ പറഞ്ഞു. ബിയറിന്റെ പേര് മാറ്റി ഉടന്‍ പുറത്തിറക്കുമെന്നും അവര്‍ അറിയിച്ചു. ഈ വിഷയം ബി.ജെ.പി. കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന ഈ വിഷയവുമായി ബന്ധപ്പെട്ട് യു.എസ്. അംബാസഡറെ വിളിച്ചുവരുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

Newsletter