08April2012

Breaking News
മാലി: അധികാരം കൈമാറാമെന്ന് വിമതര്‍
സേനാനീക്കം മുഴുവന്‍ അറിയിക്കേണ്ടതില്ല: വി.കെ.സിങ്‌
ഐ പാഡിനുവേണ്ടി വൃക്കവില്‍പ്പന: 5 പേര്‍ അറസ്റ്റില്‍
മഞ്ഞിടിച്ചില്‍ : 135 പാക് സൈനികരെ കാണാതായി
യു.എസ്. ജെറ്റ് കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നു
ഫോര്‍മുലകള്‍ മാധ്യമസൃഷ്ടി: ചെന്നിത്തല
നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പത്രപരസ്യം
മലാവി പ്രസിഡന്റ് മുത്താരിക അന്തരിച്ചു
ചക്കളത്തിപോരിലേക്ക് സ്‌പീക്കറെ വലിച്ചിഴച്ചുവെന്ന് വി.എസ്.
സര്‍ക്കാര്‍ നടപടി വൈകിയാല്‍ കടുത്ത തീരുമാനം: മാവോവാദികള്‍
You are here: Home World സയ്യിദിന്റെ തലയ്ക്ക് ഇനാം: അമേരിക്ക മലക്കം മറിയുന്നു

സയ്യിദിന്റെ തലയ്ക്ക് ഇനാം: അമേരിക്ക മലക്കം മറിയുന്നു

വാഷിങ്ടണ്‍: ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാ അത്തുദ്ദവയുടെ മേധാവിയുമായ ഹാഫിസ് മുഹമ്മദ് സയ്യിദിന്റെ തലയ്ക്കു വിലയിട്ട സംഭവത്തില്‍ അമേരിക്ക ചുവടു മാറ്റുന്നു. സയ്യിദിന്റെ താവളം കണ്ടെത്തുന്നവര്‍ക്കല്ല, അദ്ദേഹത്തിന്റെ അറസ്റ്റിനും യു.എസിലോ വിദേശത്തോ ഉള്ള കോടതികളില്‍ കുറ്റവിചാരണ നടത്തുന്നതിനും സഹായകമാവുന്ന തെളിവുകള്‍ നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുകയെന്നാണ് മുതിര്‍ന്ന

അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ വിശദീകരണം. 

തന്റെ തലയ്ക്ക് 50 കോടി രൂപ ഇനാം പ്രഖ്യാപിച്ച നടപടിയെ സയ്യിദ് പത്രസമ്മേളനം നടത്തി പരിഹസിച്ചിരുന്നു. താന്‍ ഒളിച്ചിരിക്കുകയല്ലെന്നു വ്യക്തമാക്കിയ സയ്യിദ് സാധ്യമെങ്കില്‍ ഉസാമ ബിന്‍ ലാദനെ വധിച്ചതുപോലെ തന്നെയും വധിക്കണമെന്ന് അമേരിക്കയെ വെല്ലുവിളിക്കുകയും ചെയ്തു. തന്നെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ താന്‍ തന്നെ നല്‍കാമെന്നും അമേരിക്ക നല്‍കുന്ന ഇനാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് പുതിയ വിശദീകരണവുമായി അമേരിക്ക രംഗത്തെത്തിയത്. 

സയ്യിദ് എവിടെയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാ പത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും അദ്ദേഹത്തെ കണ്ടെത്താനുള്ള വഴികളറിയാം. നിയമത്തിനു മുന്നില്‍ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാനുള്ള വിവരങ്ങള്‍ ലഭിക്കുകയെന്നതാണ് പ്രധാനം-യു.എസ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. അങ്ങനെയുള്ള തെളിവുകളുമായി വരുന്നവരെയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും ടോണര്‍ പറഞ്ഞു.

ഇപ്പോള്‍ സ്വതന്ത്രനായിട്ടുള്ള സയ്യിദിന് പത്രസമ്മേളനം ഉള്‍പ്പെടെ എന്തും നടത്താം. പക്ഷേ, ഉടന്‍ തന്നെ അദ്ദേഹത്തെ ജയിലഴിക്കുള്ളിലാക്കാമെന്നാണ് പ്രതീക്ഷ- ടോണര്‍ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുകയായിരുന്ന അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മനാണ് ചൊവ്വാഴ്ച സയ്യിദിന്റെയും ബന്ധുവിന്റെയും തലയ്ക്ക് ഇനാം നിശ്ചയിച്ചതായി പ്രഖ്യാപിച്ചത്. 

ശക്തമായ തെളിവുകളുടെ പിന്‍ബലമില്ലാതെ സയ്യിദിനെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ജമാഅത്തുദ്ദവയുടെ തലവനായ സയ്യിദിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകളൊന്നും അമേരിക്കയുടെ കൈവശവുമില്ലെന്ന് പാക് വിദേശകാര്യ വക്താവ് അബ്ദുള്‍ ബാസിത് പറഞ്ഞു. സയ്യിദിന്റെയും അദ്ദേഹത്തിന്റെ ബന്ധുവും ഭീകരപ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുമായ ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ മാക്കിക്കുയുടേയും തലകള്‍ക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

Newsletter