എ.ടി.പിയില്‍ പേസിന് 50 ഡബിള്‍സ് കിരീടങ്ങള്‍
- Last Updated on 01 April 2012
- Hits: 11
മിയാമി: എ.ടി.പി ടെന്നീസ് ടൂര്‍ണമെന്റില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസിന് 50 ാം കിരീടം. ഈ നേട്ടം കൈവരിക്കുന്ന 24 ാമത്തെ കളിക്കാരനാണ് പേസ്. ചെക് താരം റാഡെക് സ്റ്റെപാനേക്കുമായി ചേര്‍ന്ന് മിയാമിയില്‍ നടന്ന എ.ടി.പി സോണി എറിക്‌സണ്‍ ഓപ്പണില്‍ കിരീടം ചൂടിയതോടെയാണ് പേസ് 50 കിരീടങ്ങള്‍ എന്ന സുവര്‍ണ നേട്ടത്തിലെത്തിയത്.
ഈ സീസണില്‍ മിയാമിയില്‍ പേസ്-സ്റ്റെപാനേക്ക് ജോഡി രണ്ടാം തവണയാണ് കിരീടം നേടുന്നത്.
മാക്‌സ് മിര്‍ണി-ഡാനിയേല്‍ നെസ്റ്റര്‍ സഖ്യത്തെയാണ് ഫൈനലില്‍ അവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-6, 6-1, 10-8. ആദ്യ സെറ്റ് നഷ് ടമായതിന് ശേഷം ശക്തമായി തിരിച്ചുവന്ന പേസ് സഖ്യം 6-1 ന് രണ്ടാം സെറ്റ് പിടിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റ് ട്രൈബ്രേക്കറിലാണ് അവര്‍ നേടിയത്.