24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Sports Cricket ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

മുംബൈ: ആതിഥേയരായ മുംബൈ ഇന്ത്യന്‍സിനെ രണ്ടോവര്‍ ബാക്കിനില്‌ക്കെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഐ.പി.എല്‍. പോയന്റു പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തി. മുംബൈ ഉയര്‍ത്തിയ 142 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു. 

സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ബാംഗ്ലൂരിനെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും( 59 പന്തില്‍ പുറത്താവാതെ 82) ക്യാപ്റ്റന്‍ വിരാട് കോലിയും (25പന്തില്‍ പുറത്താവാതെ 36) അനായാസ വിജയത്തിലേക്ക് നയിച്ചു. തുടക്കത്തില്‍ ഗെയ്‌ലിനെ പുറത്താക്കാന്‍ കിട്ടിയ അവസരം പാഴാക്കിയ മുംബൈയ്ക്ക് കനത്ത വില തന്നെ നല്‌കേണ്ടി വന്നു. അഞ്ചു ബൗണ്ടറിയും ആറു സിക്‌സറും പറത്തിയ ഗെയ്ല്‍ അഞ്ചാം ഐ.പി. എല്‍.സീസണില്‍ ആദ്യം 500 റണ്‍സെടുക്കുന്ന ബാറ്റ്‌സ്മാനായി മാറി. ഗെയ്‌ലിന് ഇപ്പോള്‍ 515 റണ്‍സാണുള്ളത്. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗെയ്‌ലാണ് കളിയിലെ കേമന്‍.

ജയത്തോടെ 13 പോയന്റുമായി ബാംഗ്ലൂര്‍ ആദ്യ നാലു ടീമുകളില്‍ ഒന്നായി സെമിഫൈനല്‍ പ്രതീക്ഷ കാത്തു. തോറ്റെങ്കിലും 14 പോയന്റോടെ മുംബൈ മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ആദ്യം ബാറ്റുചെയ്ത മുംബൈ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് (39 പന്തില്‍ 44), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (27 പന്തില്‍ 24), അമ്പാട്ടി റായുഡു (17 പന്തില്‍ 22), കീറോണ്‍ പൊള്ളാര്‍ഡ് (13 പന്തില്‍ പുറത്താവാതെ 21, ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ് (12 പന്തില്‍ പുറത്താവാതെ 20) എന്നിവരുടെ ബാറ്റിങ് മികവിലാണ് 141 റണ്‍സെടുത്തത്. ബാംഗ്ലരിന് വേണ്ടി മുത്തയ്യ മുരളീധരന്‍, ഹര്‍ഷല്‍ പട്ടേല്‍, വിനയ്കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമാണ് ബൗളര്‍മാരില്‍ നിന്നുണ്ടായത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ നിശ്ശബ്ദമാക്കാന്‍ ബാംഗ്ലൂരിനായി. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍ എത്തുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ മുംബൈയ്ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. മീഡിയം പേസര്‍ വിനയ്കുമാറാണ് തന്റെ ആദ്യ ഓവറില്‍ ഓപ്പണര്‍ ജയിംസ് ഫ്രാങ്കഌനെയും(1) രോഹിത് ശര്‍മയെയും(0) പുറത്താക്കി ആതിഥേയരെ ഞെട്ടിച്ചത്. 

Newsletter