നര്‍ത്തനശാലയില്‍ പാഞ്ചാലിയായി നയന്‍
- Last Updated on 19 April 2012
- Hits: 4
ഒന്നും മറയ്ക്കാനില്ലാതെ അഭിന യിച്ചിരുന്ന കാലം നയന്‍താരയുടെ സിനിമാ ജീവിതത്തില്‍ നിന്ന് അകലുകയാണോ തുടര്‍ച്ചയായ പ്രണയഭംഗം നയന്‍താരയുടെ കാഴ്ചപ്പാടു തന്നെ മാറ്റിയിരിക്കുന്നു. രാമരാജ്യം എന്ന പുണ്യപുരാണ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നയന്‍സ് മറ്റൊരു പുരാണ ചിത്രത്തില്‍ കൂടി അഭിനയിക്കുന്നു. രാമരാജ്യത്തിലെ നായകന് ബാലകൃഷ്ണയുടെ
കൂടെ തന്നെയാണ് ഇക്കുറിയും നയന്‍സ് എത്തുന്നത്. രാമരാജ്യത്തില്‍ സീതയായി രുന്നെങ്കില്‍ പുതിയ ചിത്രമായ നര്‍ത്തനശാലയില്‍ പാഞ്ചാലിയായിട്ടാണ് വേഷമി ടുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സൌന്ദര്യയെ നായികയാക്കി ബാലകൃഷ്ണ നിര്‍മിക്കാനിരുന്ന ചിത്രമായിരുന്നു നര്‍ത്തനശാല. എന്നാല്‍ സൌന്ദര്യ അപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പ്രൊജക്ട് മാറ്റിവയ്ക്കുകയായിരുന്നു. തെലുങ്കില്‍ രാമരാജ്യം വന്‍ ഹിറ്റായ തോടെയാണ് ബാലകൃഷ്ണ പഴയ സ്ക്രിപ്റ്റ് പൊടിതട്ടിയെടുത്തത്. തന്റെ വേഷത്തെ ക്കുറിച്ചു കേട്ടതോടെ നയന്‍താരയ്ക്കും താല്പര്യം കൂടി.
പഞ്ചപാണ്ഡവരുടെ ഭാര്യയായിട്ടാണ് നയന്‍താര അഭിനയിക്കുക. പാണ്ഡവരില്‍ ആരുടെ വേഷത്തിലാണ് ബാലകൃഷ്ണ അഭിനയിക്കുക എന്നകാര്യത്തില്‍ തീരുമാന മായിട്ടില്ല. ബാക്കി നാലുപേരും ആരാണെന്നും തീരുമാനമായില്ല. തീരുമാനമായത് പാഞ്ചാലിയുടെ കാര്യത്തില്‍ മാത്രം.
ഇതിനിടെ രാമരാജ്യം തമിഴില്‍ മൊഴിമാറ്റി റിലീസ് ചെയ്യുന്നതിന്റെ തീയതി വീണ്ടും നീട്ടി. തമിഴ്നാട്ടിലെ സിനിമാ നിര്‍മാണ മേഖലയിലെ തര്‍ക്കം കാരണമാണ് റിലീസ് വൈകുന്നത്. പ്രഭുദേവയുമായുമായുള്ള പ്രണയം തകര്‍ന്നെങ്കിലും തമിഴ്മക്കള്‍ നയന്‍ താരയെ കൈവിട്ടിട്ടില്ല. ഈ പ്രതീക്ഷയാണ് രാമരാജ്യം റിലീസ് ചെയ്യാന്‍ കാരണവും. അജിത്തിന്റെ ബില്ല രണ്ടിലും നയന്‍സ് അഭിനയിക്കുന്നുണ്ട്. ഗോപീചന്ദിന്റെ ചിത്രത്തി ലും നയന്‍താര കരാറായിട്ടുണ്ട്.