- 22 March 2012
സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഫാല്‍ക്കെ പുരസ്‌കാരം
ന്യൂഡല്‍ഹി: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഈ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന രാജ്യത്തെ പരമോന്നത പുരസ്‌കാരമാണിത്. സത്യജിത് റേയുടെ ചിത്രങ്ങളിലൂടെ ലോകസിനിമയ്ക്ക് പരിചിതനായ നടനാണ് സൗമിത്ര ചാറ്റര്‍ജി. പ്രമുഖ സംവിധായകരായ സയിദ് മിര്‍സ, ശ്യാം ബെനഗല്‍, രമേഷ് സിപ്പി, ഛായാഗ്രാഹകന്‍
- 21 March 2012
ഏജന്റ് വിനോദിന് പാകിസ്താനില്‍ വിലക്ക്
സെയ്ഫ് അലിഖാനും കരീന കപൂറും നായികാ-നായകന്‍മാരാകുന്ന പുതിയ ബോളിവുഡ് ചിത്രം ഏജന്റ് വിനോദിന് പാകിസ്താന്റെ വിലക്ക്. ചിത്രം പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുന്നത് പാക് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. പാക് ചാരസംഘടനയായ ഐ.എസ്.ഐയെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് പാകിസ്താനില്‍ ഏജന്റ് വിനോദിന് നിരോധനമേര്‍പ്പെടുത്തിയത്.
Read more...
- 09 March 2012
ഹിന്ദിനടന്‍ ജോയി മുഖര്‍ജി അന്തരിച്ചു
മുംബൈ: ഹിന്ദിസിനിമയിലെ മുന്‍കാലനായകന്‍ ജോയ് മുഖര്‍ജി (73) അന്തരിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ നീലം മുഖര്‍ജിയും മൂന്നുമക്കളും സമീപത്തുണ്ടായിരുന്നു.
1960-ലിറങ്ങിയ ലവ് ഇന്‍ സിംല എന്ന സിനിമയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.